
കറാച്ചി: പാക്കിസ്ഥാൻ നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും അവിടുത്തെ സാധാരണക്കാരുടെ ജീവിതം എത്രത്തോളം അപകടകരമായ അവസ്ഥയിലെത്തിച്ചു എന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാചകവാതകത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്ന കറാച്ചിയിൽ, സിലിണ്ടറുകൾക്ക് പകരം വലിയ പ്ലാസ്റ്റിക് ബലൂണുകളിൽ ഗ്യാസ് ശേഖരിച്ച് വീടുകളിൽ ഉപയോഗിക്കുന്ന വിചിത്രവും ഭയാനകവുമായ രീതി വ്യാപകമാവുകയാണ്.
കറാച്ചിയിലെ ഒറംഗി ടൗൺ, മോമിനാബാദ് തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. ഗ്യാസ് വിതരണത്തിലെ അപാകതകളും സിലിണ്ടറുകളുടെ അമിതവിലയും കാരണം മറ്റ് മാർഗങ്ങളില്ലാതെയാണ് തങ്ങൾ ഈ 'മൊബൈൽ ബോംബുകളെ' ആശ്രയിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രാദേശിക വിപണികളിൽ നിന്ന് 1,000 മുതൽ 1,500 രൂപ വരെ നൽകി വാങ്ങുന്ന പ്രത്യേക പ്ലാസ്റ്റിക് ബലൂണുകളിലാണ് ഗ്യാസ് നിറയ്ക്കുന്നത്. ഗ്യാസ് സപ്ലൈ വരുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ബലൂണുകൾ നിറയ്ക്കുകയും, പിന്നീട് പൈപ്പ് വഴി അടുക്കളയിലെ അടുപ്പുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു ചെറിയ തീപ്പൊരിയോ ഘർഷണമോ ഉണ്ടായാൽ പോലും വൻ സ്ഫോടനത്തിന് കാരണമായേക്കാവുന്ന ഈ രീതിയെ അതീവ അപകടകരമെന്നാണ് സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നത്.
ജനസാന്ദ്രതയേറിയ ഇടങ്ങളിൽ ഇത്തരം ബലൂണുകൾ പൊട്ടിത്തെറിച്ചാൽ അത് വൻ ദുരന്തത്തിലേക്ക് നയിക്കും. പശ്ചിമേഷ്യൻ സംഘർഷം മൂലം ഇന്ധനവില വർധിച്ചതും വിതരണം തടസ്സപ്പെട്ടതും പാകിസ്താനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജനങ്ങളുടെ ജീവൻ പണയപ്പെടുത്തിയുള്ള ഈ രീതി തടയാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും പാചകവാതക വിതരണം പുനഃസ്ഥാപിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പ്രാദേശിക വിപണികളിൽ ഏകദേശം 1,000 മുതൽ 1,500 രൂപയുള്ള ബലൂണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗ്യാസ് സപ്ലൈ വരുന്ന ചുരുങ്ങിയ സമയങ്ങളിൽ ഈ ബലൂണുകൾ നിറയ്ക്കുന്നു. പിന്നീട് ഇവ വിച്ഛേദിച്ച് വീടുകളിൽ അടുക്കളയിലേക്ക് പൈപ്പ് വഴി കണക്ട് ചെയ്ത് പകൽ മുഴുവൻ പാചകത്തിനായി ഉപയോഗിക്കുന്നു. തങ്ങൾക്ക് മുന്നിൽ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും നാട്ടുകാര്‍ പറയുന്നു. സിലിണ്ടറുകളുടെ ക്രമരഹിതമായ വിതരണം കാരണം പല കുടുംബങ്ങളും അപകടം നിറഞ്ഞ ബദലുകൾ സ്വീകരിക്കാൻ നിര്‍ബന്ധിതരാകുന്നതെന്നാണ് റിപ്പോര്‍ട്ട്.
എന്നിരുന്നാലും പ്ലാസ്റ്റിക് ബലൂണുകളിൽ ഗ്യാസ് സൂക്ഷിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് വിദഗ്ധർ ഈ രീതിയെക്കുറിച്ച് ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ചെറിയ ഘർഷണം, ഒരു തീപ്പൊരി പോലും സ്ഫോടനത്തിന് കാരണമാകുമെന്നും ഇത് ജനസാന്ദ്രതയുള്ള ഇടങ്ങളിൽ വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും സുരക്ഷാ വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വീടുകൾക്കുള്ളിൽ ഇത്തരം ഗ്യാസ് നിറച്ച ബലൂണുകളുടെ സാന്നിധ്യം തീപിടുത്ത സാധ്യത വർധിപ്പിക്കുന്നതിനാൽ, അധികാരികൾ ഉടൻ ഇടപെടണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. മൊബൈൽ ബോംബ് എന്നാണ് വിദഗ്ധര്‍ ഈ ബലൂണുകളെ വിശേഷിപ്പിക്കുന്നത്.
വഷളാകുന്ന വിതരണ സാഹചര്യം പരിഹരിക്കാനും ജീവന് ഭീഷണിയായ പ്രവണത വ്യാപിക്കുന്നത് തടയാനും വിശകലന വിദഗ്ധർ ഗ്യാസ് യൂട്ടിലിറ്റി കമ്പനികളോടും പ്രാദേശിക ഭരണകൂടങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ ഇന്ധന പ്രതിസന്ധി പാകിസ്താനെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
