BoolokamBoolokam

എൽഡിഎഫിന് മൂന്നാമൂഴം; 75 സീറ്റുകളുമായി ഭരണം നിലനിർത്തുമെന്ന് എൻ.എസ്. മാധവൻ; യുഡിഎഫിന് 65 സീറ്റുകൾ; പ്രവചനവുമായി രാഷ്ട്രീയ നിരീക്ഷകൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരം നിലനിർത്തുമെന്ന് എൻ.എസ്. മാധവന്റെ പ്രവചനം. 75 സീറ്റുകൾ നേടി ഇടതുമുന്നണി ഹാട്രിക് വിജയം കുറിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. പ്രതിപക്ഷമായ യുഡിഎഫിന് 65 സീറ്റുകൾ വരെ ലഭിച്ചേക്കാം. സീറ്റ് നിലയിൽ മൂന്ന് സീറ്റുകളുടെ വരെ വ്യത്യാസം വരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് എൻ.എസ്. മാധവൻ പ്രവചിച്ചിരുന്നു.

മലപ്പുറവും എറണാകുളവും യുഡിഎഫ് കോട്ടകളായി തുടരുമെന്നാണ് പ്രവചനം. വയനാട് ജില്ലയിലെ മൂന്ന് സീറ്റും യുഡിഎഫ് തൂത്തുവാരും. എന്നാൽ കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ എൽഡിഎഫ് വൻ മുന്നേറ്റം നടത്തും. കോട്ടയം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഇരുമുന്നണികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുകയെന്നും അദ്ദേഹം അവകാശപ്പെടുന്നു.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടിയത്. തപാൽ വോട്ടുകൾ ഉൾപ്പെടെ 79.63 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇവിഎമ്മിൽ 78.27 ശതമാനവും തപാൽ വോട്ടുകളിൽ 1.36 ശതമാനവുമാണ് പോളിങ്. സർവീസ് വോട്ടുകൾ കൂടി എണ്ണിത്തീരുന്നതോടെ അന്തിമ കണക്കുകളിൽ നേരിയ മാറ്റമുണ്ടാകാം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!