
മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ ടോസ് ഭാഗ്യം രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിനൊപ്പം. ടോസ് നേടിയ രാജസ്ഥാൻ ഫീൽഡിങ് തിരഞ്ഞെടുത്തു. രാജസ്ഥാൻ നിരയിൽ സ്റ്റാർ സ്പിന്നർ രവി ബിഷ്‌ണോയിയും വെസ്റ്റ് ഇൻഡീസ് താരം ഷിംറോൺ ഹെറ്റ്‌മെയറും ഇലവനിൽ ഇടംപിടിച്ചില്ല. ഇവർക്ക് പകരം ദാസുൻ ഷനകയും യാഷ് രാജ് പുഞ്ചയും ടീമിലെത്തി.
11 കോടി രൂപയ്ക്ക് ടീമിലെത്തിയ ഹെറ്റ്‌മെയറുടെ ഈ സീസണിലെ മോശം പ്രകടനമാണ് താരത്തിന് സ്ഥാനം നഷ്ടമാകാൻ കാരണം. പഞ്ചാബ് കിങ്‌സ് നിരയിലും മാറ്റങ്ങളുണ്ട്. സൂര്യൻഷ് ഷെഡ്‌ഗെ, ഫാസ്റ്റ് ബൗളർ ലോക്കി ഫെർഗൂസൻ എന്നിവർ പ്ലേയിങ് ഇലവനിലെത്തി. ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് നിരയിൽ മാർക്കസ് സ്റ്റോയിനിസ്, മാർക്കോ ജാൻസൻ എന്നിവരാണ് വിദേശ കരുത്ത്.
ടീം അംഗങ്ങൾ:
രാജസ്ഥാൻ റോയൽസ്:
വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഡോണോവൻ ഫെരേര, രവീന്ദ്ര ജഡേജ, ദാസുൻ ഷനക, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, ബ്രിജേഷ് ശർമ്മ, യാഷ് രാജ് പുഞ്ച.
(ഇംപാക്ട് പ്ലേയർ: രവി ബിഷ്‌ണോയി, രവി സിങ്, തുഷാർ ദേശ്പാണ്ഡെ, ശുഭം ദുബെ, ഷിംറോൺ ഹെറ്റ്‌മെയർ)
പഞ്ചാബ് കിങ്‌സ്:
പ്രഭ്‌സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), കൂപ്പർ കൊണോലി, സൂര്യൻഷ് ഷെഡ്‌ഗെ, നേഹൽ വധേര, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ ജാൻസൻ, ലോക്കി ഫെർഗൂസൻ, അർഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചാഹൽ.
(ഇംപാക്ട് പ്ലേയർ: വിഷ്ണു വിനോദ്, വിജയകുമാർ വൈശാഖ്, സേവ്യർ ബാർട്ട്ലെറ്റ്, ഹർപ്രീത് ബ്രാർ, മുഷീർ ഖാൻ)
