BoolokamBoolokam

ഒരാൾ... ഒരേയൊരാൾ..അപ്പടിയെ 'സിങ്കം' മാതിരി നിർക്കിറാൻ! ഇന്നലെ വൈകിട്ട് കൃത്യം 6:30 ഓടെ തമിഴ് മണ്ണിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ മക്കൾക്ക് പുതുപ്രതീക്ഷ; കളിയാക്കലുകൾക്ക് നടുവിൽ വിട്ടുകൊടുക്കാതെ 'ജനനായകൻ'; നൊടിയിടയിൽ സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി ജോസഫ് വിജയ്; 'സിഎം' സർ..എന്ന് വിളിച്ച് ചിലർ; ആ ഫ്ലവർ ബോബിൽ പുച്ഛിച്ചവർ ഇനി തലതാഴ്ത്തുമോ?

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ അലയൊലികൾ മാറ്റിക്കുറിച്ചുകൊണ്ട് ഒരാൾ... ഒരേയൊരാൾ.. അപ്പടിയെ 'സിങ്കം' മാതിരി നിർക്കിറാൻ. ഇന്നലെ വൈകിട്ട് കൃത്യം 6:30 ഓടെ തമിഴ് മണ്ണിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ മക്കൾക്ക് പുതുപ്രതീക്ഷയായി മാറിയിരിക്കുകയാണ് ദളപതി വിജയ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നേരിട്ട സകല പരിഹാസങ്ങൾക്കും കളിയാക്കലുകൾക്കും നടുവിൽ വിട്ടുകൊടുക്കാതെ പിടിച്ചുനിന്ന ഈ 'ജനനായകൻ' ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറിക്കഴിഞ്ഞു.

തമിഴ് മണ്ണിൽ നിന്ന് പുറത്തുവരുന്ന സൂചനകൾ തമിഴക വെട്രി കഴകത്തിനും (ടിവികെ) വിജയ്ക്കും അനുകൂലമാകുമ്പോൾ, അണികൾ ആവേശത്തോടെ വിളിക്കുന്നത് 'സിഎം സർ' എന്നാണ്. രാഷ്ട്രീയ പ്രവേശനം അറിയിച്ച സമയത്ത് 'ഫ്ലവർ ബോബ്' എന്നും 'വെറും സിനിമക്കാരൻ' എന്നും വിളിച്ച് പുച്ഛിച്ചവർക്ക് ഇപ്പോൾ മറുപടി നൽകാൻ വാക്കുകളില്ലാത്ത അവസ്ഥയാണ്. സിനിമയിലെ മാസ് ഡയലോഗുകൾക്കപ്പുറം ജനമനസ്സുകളിൽ തനിക്കുള്ള സ്വാധീനം വോട്ടാക്കി മാറ്റാൻ വിജയിക്ക് സാധിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്നലെ വൈകുന്നേരത്തോടെ സോഷ്യൽ മീഡിയയിൽ ജോസഫ് വിജയ് എന്ന പേര് ട്രെൻഡിംഗിൽ ഒന്നാമതെത്തി. എതിരാളികൾ പോലും അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയെ അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു. കളിയാക്കിയവരുടെ തലതാഴ്ത്തിക്കൊണ്ട്, തമിഴ് രാഷ്ട്രീയത്തിൽ ഒരു പുതിയ ചരിത്രം കുറിക്കാൻ വിജയ് ഒരുങ്ങുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ ജനപിന്തുണ. 

അതേസമയം, തമിഴ്നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന ദ്വിമുഖ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) കൊടുങ്കാറ്റായി മാറുന്നുവെന്ന് രണ്ടുഎക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഡിഎംകെ ഭരണത്തുടര്‍ച്ചയിലേക്ക് നീങ്ങുമ്പോഴും, എഐഎഡിഎംകെയെ പിന്തള്ളി സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കക്ഷിയോ നിര്‍ണ്ണായക ശക്തിയോ ആയി വിജയ് മാറുമെന്നാണ് പ്രവചനം.

ചാണക്യ പ്രവചനം ഇങ്ങനെ... ടിവികെ 63 സീറ്റുകള്‍ വരെ നേടി നിര്‍ണ്ണായക ശക്തിയാകുമെന്നും എഐഎഡിഎംകെ സഖ്യം 45 സീറ്റുകളിലേക്ക് കൂപ്പുകുത്തുമെന്നും ടുഡേയ്സ് ചാണക്യ പ്രവചിക്കുന്നു.

ആക്‌സിസ് മൈ ഇന്ത്യയുടെ ഞെട്ടിക്കുന്ന കണക്കുകള്‍: വിജയിയുടെ പാര്‍ട്ടി 98 മുതല്‍ 120 സീറ്റുകള്‍ വരെ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ സാധ്യതയുണ്ടെന്ന് ആക്‌സിസ് മൈ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കന്നി വോട്ടര്‍മാര്‍, 30 വയസ്സില്‍ താഴെയുള്ളവര്‍, നഗരവാസികള്‍ എന്നിവര്‍ക്കിടയില്‍ വിജയിക്ക് വന്‍ സ്വാധീനമാണുള്ളത്. പിന്നാക്ക, പട്ടികജാതി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ടിവികെ വലിയ രീതിയില്‍ കടന്നുകയറിയിട്ടുണ്ട്.

വിജയിയുടെ തമിഴക വെട്രി കഴകം തമിഴ്നാട് രാഷ്ട്രീയം പ്രതീക്ഷിക്കാത്ത വിധം ഒരു വഴിത്തിരിവായി മാറിയിരിക്കുകയാണ്. തന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ തന്നെ സംസ്ഥാനത്തെ ദീര്‍ഘകാലത്തെ ഇരുമുന്നണി ആധിപത്യത്തെ തകര്‍ക്കാനും ഒരു ത്രികോണ മത്സരത്തിന് വഴിയൊരുക്കാനും വിജയിക്ക് സാധിച്ചുവെന്നാണ് രണ്ട് എക്സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്.

234 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡിഎംകെ (DMK) സഖ്യം 125 സീറ്റുകള്‍ നേടുമെന്ന് 'ടുഡേയ്സ് ചാണക്യ' പ്രവചിക്കുന്നു (11 സീറ്റുകളുടെ വ്യത്യാസത്തിന് സാധ്യത). കേവല ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റുകളാണ്.

ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കിയ എഐഎഡിഎംകെയെ (AIADMK) സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന കാര്യമെന്തെന്നാല്‍, ആദ്യമായി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്ന ടിവികെയെക്കാള്‍ കുറഞ്ഞ സീറ്റുകള്‍ മാത്രമേ അവര്‍ക്ക് ലഭിക്കൂ എന്നതാണ് പ്രവചനം. എഐഎഡിഎംകെ സഖ്യം 45 സീറ്റുകളില്‍ (± 11 സീറ്റുകള്‍) വിജയിക്കുമെന്നാണ് ഏജന്‍സിയുടെ പ്രവചനം. അതേസമയം വിജയ് നയിക്കുന്ന ടിവികെ 63 സീറ്റുകള്‍ വരെ നേടിയേക്കാമെന്നും ചാണക്യ പറയുന്നു (± 11 സീറ്റുകള്‍).

വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍, എഐഎഡിഎംകെ സഖ്യത്തിന് 27 ശതമാനവും, ഡിഎംകെ സഖ്യത്തിന് 39 ശതമാനവും, ടിവികെയ്ക്ക് 30 ശതമാനവും ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ കണക്കുകളിലെല്ലാം 3 ശതമാനത്തിന്റെ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

ഇതിനിടെ, വിജയിയുടെ തമിഴക വെട്രി കഴകം തമിഴ്നാട് രാഷ്ട്രീയം പ്രതീക്ഷിക്കാത്ത വിധം ഒരു വഴിത്തിരിവായി മാറിയിരിക്കുകയാണ്. തന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ തന്നെ സംസ്ഥാനത്തെ ദീര്‍ഘകാലത്തെ ഇരുമുന്നണി ആധിപത്യത്തെ തകര്‍ക്കാനും ഒരു ത്രികോണ മത്സരത്തിന് വഴിയൊരുക്കാനും വിജയിക്ക് സാധിച്ചുവെന്നാണ് രണ്ട് എക്സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്.

234 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡിഎംകെ (DMK) സഖ്യം 125 സീറ്റുകള്‍ നേടുമെന്ന് 'ടുഡേയ്സ് ചാണക്യ' പ്രവചിക്കുന്നു (11 സീറ്റുകളുടെ വ്യത്യാസത്തിന് സാധ്യത). കേവല ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റുകളാണ്.

ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കിയ എഐഎഡിഎംകെയെ (AIADMK) സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന കാര്യമെന്തെന്നാല്‍, ആദ്യമായി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്ന ടിവികെയെക്കാള്‍ (TVK) കുറഞ്ഞ സീറ്റുകള്‍ മാത്രമേ അവര്‍ക്ക് ലഭിക്കൂ എന്നതാണ് പ്രവചനം. എഐഎഡിഎംകെ സഖ്യം 45 സീറ്റുകളില്‍ (± 11 സീറ്റുകള്‍) വിജയിക്കുമെന്നാണ് ഏജന്‍സിയുടെ പ്രവചനം. അതേസമയം വിജയ് നയിക്കുന്ന ടിവികെ 63 സീറ്റുകള്‍ വരെ നേടിയേക്കാമെന്നും ചാണക്യ പറയുന്നു (± 11 സീറ്റുകള്‍).

വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍, എഐഎഡിഎംകെ സഖ്യത്തിന് 27 ശതമാനവും, ഡിഎംകെ സഖ്യത്തിന് 39 ശതമാനവും, ടിവികെയ്ക്ക് 30 ശതമാനവും ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ കണക്കുകളിലെല്ലാം 3 ശതമാനത്തിന്റെ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരാൾ... ഒരേയൊരാൾ..അപ്പടിയെ 'സിങ്കം' മാതിരി നിർക്കിറാൻ! ഇന്നലെ വൈകിട്ട് കൃത്യം 6:30 ഓടെ തമിഴ് മണ്ണിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ മക്കൾക്ക് പുതുപ്രതീക്ഷ; കളിയാക്കലുകൾക്ക് നടുവിൽ വിട്ടുകൊടുക്കാതെ 'ജനനായകൻ'; നൊടിയിടയിൽ സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി ജോസഫ് വിജയ്; 'സിഎം' സർ..എന്ന് വിളിച്ച് ചിലർ; ആ ഫ്ലവർ ബോബിൽ പുച്ഛിച്ചവർ ഇനി തലതാഴ്ത്തുമോ? - Marunadan Malayali | Boolokam