BoolokamBoolokam

ഒരുമിച്ച് പഠിച്ചവര്‍; പ്രണയിച്ച് വിവാഹിതരായി; എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയില്‍ തര്‍ക്കം; രാവിലെ മുറിയില്‍ യുവതി മരിച്ച നിലയില്‍; സംശയമുണ്ടെന്ന് കുടുംബം; കേസെടുത്ത് പൊലീസ്

ചെന്നൈ: ചെന്നൈക്കടുത്ത് തിരുവള്ളൂരില്‍ എസി വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. പുല്ലാരംപാക്കം സ്വദേശിനിയായ മോണിക്ക (23) ആണ് ഭര്‍തൃ വീടിനുള്ളില്‍ ജീവനൊടുക്കിയത്. മൂന്ന് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതരായ ദമ്പതികള്‍ക്കിടയിലുണ്ടായ നിസ്സാരമെന്ന് തോന്നിക്കാവുന്ന ഒരു തര്‍ക്കം വലിയൊരു ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.

വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ മോണിക്കയും ഭര്‍ത്താവ് ആകാശും (26) തമ്മില്‍ വീട്ടില്‍ എസി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. സംഭവദിവസം രാത്രിയും ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ആകാശ് തന്റെ മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം വീടിന്റെ ടെറസിലേക്ക് ഉറങ്ങാന്‍ പോയി. മോണിക്ക താഴെ മുറിയിലാണ് കിടന്നത്.

രാവിലെ താഴെയെത്തിയ ആകാശ്, മോണിക്കയുടെ മുറി ഉള്ളില്‍നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംശയം തോന്നി വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മോണിക്കയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മകള്‍ ഒരിക്കലും ഇത്തരമൊരു കടുംകൈ ചെയ്യില്ലെന്നാണ് മോണിക്കയുടെ മാതാപിതാക്കള്‍ പറയുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സഹപാഠികളായ ഇരുവരും പ്രണയിച്ച് മൂന്ന് വര്‍ഷം മുന്‍പ് വിവാഹിതരായവരാണ്. കുടുംബപരമായ മറ്റ് പ്രശ്‌നങ്ങള്‍ വല്ലതും ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ പുല്ലാരമ്പാക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മോണിക്കയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരുമിച്ച് പഠിച്ചവര്‍; പ്രണയിച്ച് വിവാഹിതരായി; എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയില്‍ തര്‍ക്കം; രാവിലെ മുറിയില്‍ യുവതി മരിച്ച നിലയില്‍; സംശയമുണ്ടെന്ന് കുടുംബം; കേസെടുത്ത് പൊലീസ് - Marunadan Malayali | Boolokam