
ബെംഗളൂരു: കണ്ണൂരില്‍നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക ഗുണ്ടല്‍പേട്ടിന് സമീപം ഇന്ന് രാവിലെയാണ് അപകടം. കണ്ണൂരില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഏഴംഗസംഘമാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ സ്വദേശികളായ മുനീര്‍ (30) മുനീറ (45) എന്നിവരാണ് മരിച്ചത്. ഗുണ്ടല്‍പേട്ടില്‍ നിന്ന് ഏകദേശം പത്തുകിലോമീറ്റര്‍ അകലെവച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയുടെ നിലഗുരുതരമാണ്. കുട്ടിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി.
