BoolokamBoolokam

കനത്ത മഴയ്ക്കിടെ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ചിതറ ഓയില്‍ പാം എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടെ കനത്ത മഴയില്‍ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വിളക്കുപാറ ഇടക്കൊച്ചി തടത്തില്‍ സ്വദേശി സരിത (37) ആണ് ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ ദാരുണമായി മരണപ്പെട്ടത്. എസ്റ്റേറ്റിലെ കാടുവെട്ടിത്തെളിക്കുന്ന ജോലിക്കിടെ കനത്ത മഴ പെയ്തപ്പോള്‍ സരിതയും മറ്റ് തൊഴിലാളികളും മഴ നനയാതിരിക്കാന്‍ സമീപത്തെ മരച്ചുവട്ടില്‍ അഭയം തേടുകയായിരുന്നു. ശക്തമായ കാറ്റില്‍ ഒരു ആഞ്ഞിലിമരം ഒടിഞ്ഞ് അടുത്തുള്ള എണ്ണപ്പനയുടെ മുകളിലേക്ക് വീണു. ആഘാതത്തില്‍ എണ്ണപ്പന ഒടിഞ്ഞ് സരിതയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഉടന്‍തന്നെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് സരിതയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!