BoolokamBoolokam

കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ മൃതദേഹം; കൊല്ലത്ത് ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനി ജീവനൊടുക്കി; പിന്നിലെ കാരണം വ്യക്തമല്ല; കേസെടുത്ത് പോലീസ്

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിരക്കുഴി സ്വദേശിനിയായ വൈഷ്ണവി (23) ആണ് മരിച്ചത്. സ്വന്തം വീടിനുള്ളിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് വൈഷ്ണവിയെ കണ്ടെത്തിയത്.

ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കടയ്ക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ മൃതദേഹം; കൊല്ലത്ത് ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനി ജീവനൊടുക്കി; പിന്നിലെ കാരണം വ്യക്തമല്ല; കേസെടുത്ത് പോലീസ് - Marunadan Malayali | Boolokam