BoolokamBoolokam

കൂട്ടുകാരന്റെ കല്യാണം കഴിഞ്ഞതും പയ്യന്മാർക്ക് മുഴുവൻ ആവേശം; കാറുകളുടെ ബോണറ്റിൽ കയറി നിന്ന് ഡോര്‍ തുറന്നുപിടിച്ച് യാത്ര; ഇടയ്ക്ക് ഹോണ്‍ മുഴക്കി ശല്യം; കർശന നടപടിയെടുത്ത് എംവിഡി

കോഴിക്കോട്: പേരാമ്പ്രയിൽ വിവാഹ ആഘോഷത്തിന്റെ ഭാഗമായി പൊതുറോഡിൽ ആഡംബര കാറുകളിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. പേരാമ്പ്ര ജോയിന്റ് ആർ.ടി.ഒ എം. പ്രജീഷിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.

മഞ്ഞക്കുളം സ്വദേശിയായ ഷഫീഖിന്റെ വിവാഹത്തോടനുബന്ധിച്ചായിരുന്നു സുഹൃത്തുക്കളുടെ ഈ അപകടകരമായ യാത്ര. ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരണത്തിനായി രൂപമാറ്റം വരുത്തിയ ഒമ്പതോളം കറുത്ത ആഡംബര കാറുകളാണ് ഇവർ ഉപയോഗിച്ചത്. കാറിന്റെ ബോണറ്റിലും മുകളിലും കയറിയിരുന്നും, ഡോറുകൾ തുറന്നുപിടിച്ചും, നിർത്താതെ ഹോൺ മുഴക്കിയുമായിരുന്നു ഇവരുടെ അഭ്യാസപ്രകടനം. മറ്റു വാഹനങ്ങൾക്ക് വഴി നൽകാതെ ഗതാഗതം തടസ്സപ്പെടുത്തിയ ഈ യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതർ ഒടുവിൽ ഇടപെട്ടത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൂട്ടുകാരന്റെ കല്യാണം കഴിഞ്ഞതും പയ്യന്മാർക്ക് മുഴുവൻ ആവേശം; കാറുകളുടെ ബോണറ്റിൽ കയറി നിന്ന് ഡോര്‍ തുറന്നുപിടിച്ച് യാത്ര; ഇടയ്ക്ക് ഹോണ്‍ മുഴക്കി ശല്യം; കർശന നടപടിയെടുത്ത് എംവിഡി - Marunadan Malayali | Boolokam