
കൊല്ലം: കനത്ത ചൂട് തുടരുന്നതിനിടെ കൊല്ലത്ത് പത്തുവയസുകാരന് സൂര്യാതപമേറ്റു. കുട്ടിയുടെ കൈയ്ക്കും തോളിനുമാണ് പൊള്ളലേറ്റത്. പോരുവഴിയിലായിരുന്നു സംഭവം. നടുവിലേമുറിയിൽ ജിബി-കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് പൊള്ളലേറ്റത്.
വീടിനുപുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സൂര്യാതപമേറ്റത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്.
