
തിരുവനന്തപുരം: വട്ടപ്പാറയിൽ 15കാരന് പാമ്പുകടിയേറ്റു. വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗതീഷിന്റെ മകൻ അഭിനവ്(15)നാണ് കടിയേറ്റത്. ഇന്ന് വൈകിട്ട് 4.30നാണ് സംഭവം. വീടിനു സമീപത്തെ പറമ്പിൽ കുട്ടി ക്രിക്കറ്റ് കളിക്കുകയായിരുന്നു. പന്ത് എടുക്കുന്നതിനു വേണ്ടി വരമ്പിനു സമീപത്തേക്ക് പോകുമ്പോൾ ആണ് കടിയേറ്റത്. ഉടൻ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
