BoolokamBoolokam

ഡബ്ലിന്‍ ബ്ളാക്ക്റോക്കില്‍ തിരുനാള്‍ ആഘോഷത്തിന് വെള്ളിയാഴ്ച കൊടിയേറും; തിങ്കളാഴ്ച്ച പ്രധാന തിരുനാള്‍

ഡബ്ലിന്‍ : അയര്‍ലണ്ടിലെ മലയാളി കുടിയേറ്റത്തിന്റെ ആദ്യ കേന്ദ്രമായ ഡബ്ലിന്‍ ബ്‌ളാക്ക്‌റോക്ക് സെന്റ് ജോസഫ്‌സ് മാസ് സെന്ററില്‍ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുനാള്‍ ആഘോഷവും , ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് ദേവാലയത്തിലെ സീറോ മലബാര്‍ ശുശ്രൂഷകളുടെ പത്താം വാര്‍ഷികവും ഇടവക ദിനവും മതബോധനദിനവും 2026 മേയ് , 1,2,3,4 തീയതികളില്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും

കൊടിയേറ്റ് വെള്ളിയാഴ്ച

മെയ് 1, വെള്ളിയാഴ്ച വൈകുന്നേരം 7 പിഎം ന് കൊടിയേറ്റത്തോടെ തിരുനാളിന് തുടക്കമാവും. അള്‍ത്താര ബാലസംഘ/ ഗായകസംഘ ദിനമായി അന്ന് ആഘോഷിക്കപ്പെടും .ഫാ.സെബാന്‍ സെബാസ്റ്റ്യന്‍ വെള്ളാമത്തറ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

നൊവേന, വി.കുര്‍ബാനമെയ് 2, ശനി യുവജനദിനം

യുവജനദിനമായ ശനിയാഴ്ച വൈകുന്നേരം 6 പിഎമിന് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭാ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍റവ. ഫാ.ജോസഫ് ഓലിയക്കാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.തുടര്‍ന്ന്,നൊവേന,മെയ് 3 ഞായര്‍ മാതൃവേദി / പിതൃവേദി ദിനഉച്ചകഴിഞ്ഞ് 3 പി എം : തിരുനാള്‍ റാസയ്ക്ക് റവ.ഫാ. വിനു പുളിഞ്ചുവള്ളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. റവ.ഫാ. ബൈജു കണ്ണമ്പള്ളി റവ.ഫാ.ജിന്‍സ് തോമസ് വാളിപ്ലാക്കല്‍ എന്നിവര്‍ സഹ കാര്‍മ്മികരാവും.

മെയ് 4 (ബാങ്ക് ഹോളിഡേ) തിങ്കളാഴ്ചയാണ് പ്രധാന തിരുനാള്‍ ദിനവും ഇടവക ദിനവും, മതബോധനദിനവുമായി ആചരിക്കുക.ഉച്ചയ്ക്ക് 12.30 : ആഘോഷമായ തിരുനാള്‍ കുര്‍ബാന മുഖ്യ കാര്‍മ്മികന്‍ : റവ.ഫാ. രാജേഷ് മേച്ചിറാകത്ത്‌സഹകാര്‍മികര്‍ : റവ ഫാ.സെബാന്‍ സെബാസ്റ്റ്യന്‍. റവ.ഫാ.ഷിന്റോ തോമസ്. വചന സന്ദേശം പ്രദക്ഷിണം ,ലദീഞ്ഞ് ,പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം,സ്നേഹവിരുന്ന് ,പൊതുസമ്മേളനം ,കലാപരിപാടികള്‍തിരുനാള്‍ ദിവസങ്ങളില്‍ വിശുദ്ധരുടെ മാധ്യസ്ഥം പ്രാപിച്ച് ഭക്ത്യാദരപൂര്‍വ്വം തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി വികാരി ഫാ. സെബാന്‍ സെബാസ്റ്റ്യന്‍ വെള്ളാമത്തറയും ഇടവകാ ഭാരവാഹികളും അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് : Joshy Joseph ( 0874195698), Jobin Elanjikkal( 0894829392 )

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!