BoolokamBoolokam

ഡാളസ് കേരള അസോസിയേഷന്‍ മാതൃ-നഴ്‌സസ് ദിനാഘോഷം മെയ് 9നു

ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി മാതൃദിനവും നഴ്‌സസ് ദിനവും ആഘോഷിക്കുന്നു. മെയ് 9 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഗാര്‍ലന്‍ഡിലെ കെ.എ.ഡി ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

ഡോ. ജോജി വര്‍ഗീസ്: 'സ്ത്രീകളിലെ ഹൃദ്രോഗം: മിഥ്യയും യാഥാര്‍ത്ഥ്യവും' എന്ന വിഷയത്തില്‍ സംസാരിക്കും.ഉമാ വേണുഗോപാല്‍ (പ്രസിഡന്റ്, 'Beyond Duty, Beyond Love' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.

നമ്മുടെ കുടുംബങ്ങളെ പരിപാലിക്കുകയും സമൂഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന അമ്മമാരുടെയും നഴ്‌സുമാരുടെയും സ്‌നേഹത്തെയും അര്‍പ്പണബോധത്തെയും ആദരിക്കാനാണ് ഈ പ്രത്യേക പ്രഭാത സംഗമം ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഭാരവാഹികളായ ഷിജു എബ്രഹാം (214-929-3570), മാത്യു നൈനാന്‍ (214-478-6543), മന്‍ജിത് കൈനിക്കര (972-679-8555) അല്ലെങ്കില്‍ തോമസ് ഈശോ (214-435-1340) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്..


How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡാളസ് കേരള അസോസിയേഷന്‍ മാതൃ-നഴ്‌സസ് ദിനാഘോഷം മെയ് 9നു - Marunadan Malayali | Boolokam