BoolokamBoolokam

തണുപ്പ് തേടിയിറങ്ങിയ അതിഥി; ഒടുവിൽ ഗതികെട്ട് അഭയം തേടിയത് കിണറിലെ റിംഗിൽ; വീട്ടിൽ കയറിയ പാമ്പിനെ പിടികൂടി

താനൂർ: തണുപ്പ് തേടി കിണറ്റിൽ അഭയം തേടി ഉഗ്രൻ പാമ്പ്. വെള്ളം കോരാനെത്തിയ വീട്ടുകാർ ഭയപ്പാടിൽ. മലപ്പുറം താനൂരിലാണ് സംഭവം. പഴയ ജ്യോതി തീയേറ്ററിന് സമീപത്തെ മാട്ടുമ്മൽ രാജൻ എന്നിവരുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഭീമൻ പാമ്പിനെ പിടികൂടിയത്.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. പാമ്പിനെ പിടിക്കുന്നതിൽ മികച്ച പരിശീലനം നേടിയ സലാം അഞ്ചുടി എത്തി പാമ്പിനെ പിടികൂടി. രണ്ടു മാസത്തിനിടയിൽ പിടികൂടിയത് നൂറിലേറെ പാമ്പുകളെയാണെന്ന് വനംവകുപ്പിന്റെ സർപ്പ വളണ്ടിയറും, താലൂക്ക് ദുരന്തനിവാരണ സേന (ടി ഡി ആർ എഫ്) അംഗങ്ങളുമായി ഉഷ തിരൂർ, വാഹിദ് താനൂർ, സലാം അഞ്ചുടി എന്നിവർ വ്യക്തമാക്കി.

ഇതിൽ വെള്ളിക്കെട്ടൻ, അണലി, എന്നീ വിഷമുള്ള പാമ്പുകളും. പെരുമ്പാമ്പ്, ചേര, നീർക്കോലി എന്നീ വിഷമില്ലാത്ത പാമ്പുകൾ ഉൾപ്പെടുമെന്നാണ് സർപ്പ വളണ്ടിയർമാർ വിശദമാക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!