BoolokamBoolokam

നവയുഗം തുണച്ചു; നാലു വര്‍ഷത്തെ ദുരിതം മറികടന്ന് ഉഷ നാട്ടിലേയ്ക്ക് മടങ്ങി


ദമ്മാം: ജോലിയോ ഇക്കാമയോ പോലുമില്ലാതെ നാലുവര്‍ഷത്തോളം ദുരിതത്തിലായിരുന്ന മലയാളി വനിത നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

റാന്നി സ്വദേശിയായ ഉഷ അബ്രഹാം ദീര്‍ഘകാലമായി ദമ്മാമിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡേറ്റ ഓപ്പറേറ്റര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. നാലുവര്‍ഷം മുന്‍പ് ആശുപത്രി സാമ്പത്തികപ്രതിസന്ധിയില്‍ ആയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ആദ്യമാദ്യം കൃത്യമായി കിട്ടിയിരുന്ന ശമ്പളം പിന്നെ സമയത്തു കിട്ടാതെയായി. പലപ്രാവശ്യം അപേക്ഷിച്ചിട്ടും ശമ്പളകുടിശ്ശിക മാസങ്ങളോളം കിട്ടാതെയായപ്പോള്‍, ഉഷ ആശുപത്രി കമ്പനിയ്ക്കെതിരെ ലേബര്‍ കോടതിയില്‍ പരാതി നല്‍കി. എന്നാല്‍ കമ്പനി കോടതിയില്‍ പാപ്പര്‍ സ്യൂട്ട് ഫയല്‍ ചെയ്തതോടെ, നിയമപരമായി ഉഷയ്ക്ക് ആനുകൂല്യങ്ങള്‍ ലഭിയ്ക്കാനുള്ള സാധ്യത ഇല്ലാതായി.

ഇക്കാമ കാലാവധി കഴിഞ്ഞതോടെ പുതുക്കി കിട്ടാത്തതിനാല്‍, ഇക്കാമ പോലുമില്ലാതെ, നാട്ടിലേക്കും മടങ്ങാനാകാതെ നാലു വര്‍ഷത്തോളം ഏറെ ബുദ്ധിമുട്ടിലായി ജീവിതം തള്ളിനീക്കി.

അങ്ങനെയിരിക്കെ നവയുഗം പ്രവര്‍ത്തകയായ മിനി ജോര്‍ജ്ജിനെ പരിചയപ്പെട്ടതാണ് ഉഷയുടെ കാര്യത്തില്‍ വഴിത്തിരിവായത്. ഉഷയുടെ വിഷമാവസ്ഥ അറിഞ്ഞ മിനി, വിഷയം നവയുഗം ജീവകാരുണ്യ വിഭാഗത്തെ അറിയിച്ചു. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഷാജി അമ്പലത്ത്, മുഹമ്മദ് ഷിബു, മുഹമ്മദ് റിയാസ്, ജാബിര്‍ മുഹമ്മദ്, അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ ടീം വര്‍ക്കിന്റെ ഫലമായി ലേബര്‍ കോടതിയിലെയും, ഡീപോര്‍ട്ടേഷന്‍ സെന്ററിലെയും നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുകയും, തടസ്സങ്ങളൊക്കെ നീക്കി ഉഷയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു.എല്ലാവര്ക്കും നന്ദി പറഞ്ഞു കൊണ്ട് ഉഷ നാട്ടിലേയ്ക്ക് മടങ്ങി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നവയുഗം തുണച്ചു; നാലു വര്‍ഷത്തെ ദുരിതം മറികടന്ന് ഉഷ നാട്ടിലേയ്ക്ക് മടങ്ങി - Marunadan Malayali | Boolokam