
കാസർകോട്:കാസർകോട് ഉപ്പളയിൽ എടിഎം വാഹനം തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിൽ റാംജിനഗർ ഗ്യാങ്ങിലെ മുഖ്യപ്രതി അറസ്റ്റിൽ. തമിഴ്നാട് തിരുച്ചിറപ്പളളി സ്വദേശി അറുമുഖൻ എന്ന കിട്ടുവിനെ ആണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. ഛത്തീസ്ഗഡിൽ നിന്നാണ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടിയത്.
ഇയാൾ റാംജിനഗർ കവർച്ച ഗ്യാങ്ങിലെ അംഗമെന്ന് പൊലീസ് പറയുന്നു. മറ്റൊരു കേസിൽ റായ്പൂരിൽ പൊലീസ് ഇയാളെ പിടികൂടിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ആണ് കേരള പൊലീസ് വലയിലാക്കിയത്.
വാഹനങ്ങൾ കുത്തിപ്പൊളിച്ച് കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. 2024 മാർച്ച് 27നായിരുന്നു കവർച്ച.രണ്ടുപേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. 2024 മാർച്ച് 27 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉപ്പളയിലെ കവര്‍ച്ച നടക്കുന്നത്.
