BoolokamBoolokam

പയ്യനെ പരിചയപ്പെട്ടത് മാട്രിമോണിയല്‍ സൈറ്റിലൂടെ; കണക്കിന് കറക്കി വീഴ്ത്തി എട്ടിന്റെ പണി; രാമനാട്ടുകര സ്വദേശിയിൽ നിന്ന് യുവതി തട്ടിയത് ലക്ഷങ്ങൾ; കേസെടുത്ത് പോലീസ്

കോഴിക്കോട്: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി തന്റെ 34 ലക്ഷം രൂപ തട്ടി എടുത്തുന്ന പരാതിയുമായി വ്യാപാരി രംഗത്ത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ വ്യാപാരിയാണ് ഇത് സംബന്ധിച്ച് കോഴിക്കോട് സൈബര്‍ പോലീസിൽ പരാതി നല്‍കിയിരിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അഞ്ജന എന്ന പേരിലുള്ള പെണ്‍കുട്ടിയെ മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയാണ് പരാതിക്കാരന്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് വാട്‌സാപ്പിലൂടെ ബന്ധം തുടരുകയായിരുന്നു.

ഓണ്‍ലൈന്‍ നിക്ഷേപ സാധ്യതകളെ കുറിച്ച് യുവാവിനെ പറഞ്ഞ് കബളിപ്പിച്ച പെണ്‍കുട്ടി കഴിഞ്ഞ മാസം 41 തവണകളായി ഇത്രയും തുക കൈക്കലാക്കുകയായിരുന്നു എന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നിക്ഷേപിച്ച പണത്തിന് ഇരട്ടി ലാഭം ലഭിക്കും എന്ന് പറഞ്ഞാണ് പണം കൈവശപ്പെടുത്തിയത്. ഇവര്‍ നല്‍കിയ ലിങ്കിലൂടെ പണം അയച്ചു നല്‍കുകയായിരുന്നു. ചതിയിൽ പെട്ട് എന്ന് മനസ്സിലായി പിന്നീട് പെണ്‍കുട്ടിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പരാതിക്കാരന്‍ പറയുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പയ്യനെ പരിചയപ്പെട്ടത് മാട്രിമോണിയല്‍ സൈറ്റിലൂടെ; കണക്കിന് കറക്കി വീഴ്ത്തി എട്ടിന്റെ പണി; രാമനാട്ടുകര സ്വദേശിയിൽ നിന്ന് യുവതി തട്ടിയത് ലക്ഷങ്ങൾ; കേസെടുത്ത് പോലീസ് - Marunadan Malayali | Boolokam