BoolokamBoolokam

പഴയ ആനന്ദവല്ലി തന്നെ; ദിവ്യയ്ക്കും ശ്രുതിക്കുമൊപ്പം കലാരഞ്ജിനിയുടെ വൈറൽ റീൽ; മലയാളികളെ ചിരിപ്പിച്ച ഐക്കോണിക് രംഗം റീക്രിയേറ്റ് ചെയ്ത് താരങ്ങൾ; തകർത്തുവെന്ന് നെറ്റിസൺസ്

കൊച്ചി: സൈജു കുറുപ്പ് നായകനായ 'ഭരതനാട്യം 2; മോഹിനിയാട്ടം' തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ, സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രത്തിലെ താരങ്ങളുടെ പുതിയ റീൽ. ചിത്രത്തിൽ സരസ്വതിയമ്മയായി തിളങ്ങിയ നടി കലാരഞ്ജിനിയും മക്കളായി വേഷമിട്ട ദിവ്യ എം. നായരും ശ്രുതി സുരേഷും ചേർന്നാണ് പഴയകാല ഹിറ്റ് ചിത്രം 'ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്ക'ത്തിലെ ഐക്കോണിക് രംഗം പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

മലയാളികൾ എന്നും ഓർത്തുവെക്കുന്ന 'ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം' എന്ന സിനിമയിലെ നടി യമുനാ റാണിയെ കാണാൻ പോകുന്ന രംഗമാണ് മൂവരും ചേർന്ന് റീലിൽ അവതരിപ്പിച്ചത്. ഒറിജിനൽ സിനിമയിൽ ആനന്ദവല്ലിയായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച കലാരഞ്ജിനി അതേ ഊർജ്ജത്തോടെ തന്നെ റീലിലും എത്തുന്നു. കൂടെയുള്ള ദിവ്യയും ശ്രുതിയും യഥാക്രമം കൗസുവിനെയും ഇന്ദുമതിയെയും ഗംഭീരമാക്കിയെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. "ഒജി ആനന്ദവല്ലിക്കൊപ്പം പുതിയ കൗസുവും ഇന്ദുമതിയും തകർത്തു" എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

ചിത്രത്തിന്റെ ആദ്യഭാഗം തീയേറ്ററിൽ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിൽ വലിയ ജനപ്രീതി നേടിയിരുന്നു. ഈ 'മൗത്ത് പബ്ലിസിറ്റി' രണ്ടാം ഭാഗത്തിന് വലിയ ഗുണമായി മാറി. യാതൊരു ആർഭാടങ്ങളുമില്ലാതെ സൈലന്റായി എത്തിയ 'ഭരതനാട്യം 2' ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണത്തോടെ ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!