BoolokamBoolokam

പുതിയ പ്ലാൻ ഉടനെ തയ്യാറാക്കും; റോക്കിംഗ് സ്റ്റാർ യാഷ് നായകനാകുന്ന ‘ടോക്സിക്' റിലീസ് തീയതി മാറ്റി; കടുത്ത നിരാശയിൽ ആരാധകർ

റോക്കിംഗ് സ്റ്റാർ യാഷ് നായകനാകുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചു. 2026 ജൂൺ 4-ന് നിശ്ചയിച്ചിരുന്ന ആഗോള റിലീസ്, കൂടുതൽ വിപുലമായ അന്താരാഷ്ട്ര വിതരണ സാധ്യതകൾ കണക്കിലെടുത്താണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും ചേർന്നാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

സമീപകാലത്ത് നടന്ന സിനിമാകോൺ 2026-ൽ ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണമാണ് ഈ തീരുമാനത്തിന് പിന്നിൽ. ആഗോള വിതരണക്കാരും അന്താരാഷ്ട്ര സിനിമാ പ്രമുഖരും ചിത്രത്തിൽ വലിയ താൽപ്പര്യം പ്രകടിപ്പിച്ചതോടെ, ചിത്രം ലോകമെമ്പാടും വലിയ സ്കെയിലിൽ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. നിലവിൽ പ്രധാന അന്താരാഷ്ട്ര പങ്കാളിത്തങ്ങളും വിതരണ കരാറുകളും ഉറപ്പാക്കുന്ന തിരക്കിലാണ് നിർമ്മാതാക്കൾ.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം യാഷും ഗീതുവും ചേർന്നാണ് രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായതായാണ് സൂചന. പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. 'കെ.ജി.എഫി'ന് ശേഷം എത്തുന്ന യാഷ് ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ടോക്സിക്കിനായി കാത്തിരിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുതിയ പ്ലാൻ ഉടനെ തയ്യാറാക്കും; റോക്കിംഗ് സ്റ്റാർ യാഷ് നായകനാകുന്ന ‘ടോക്സിക്' റിലീസ് തീയതി മാറ്റി; കടുത്ത നിരാശയിൽ ആരാധകർ - Marunadan Malayali | Boolokam