BoolokamBoolokam

പോലീസ് ജീപ്പും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; കാസർകോട്ട് യുവാവിന് ദാരുണാന്ത്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; നടുക്കം മാറാതെ നാട്

കാസർകോട്: വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറിന് ദാരുണാന്ത്യം. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടിൽ രാജു ആണ് മരിച്ചത്. അപകടത്തിൽ പോലീസ് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ.യ്ക്കും പരിക്ക് പറ്റി.

വ്യാഴാഴ്ച രാത്രി 7:30-ഓടെ താലൂക്ക് ഓഫീസ് പരിസരത്തെ റോഡിലായിരുന്നു അപകടം. പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതിനിടെ, അപകടത്തിൽപ്പെട്ട പോലീസ് വാഹനം ഉടൻതന്നെ ക്രെയിൻ ഉപയോഗിച്ച് നീക്കാൻ ശ്രമിച്ചതിനെതിരേ നാട്ടുകാർ രംഗത്തെത്തി. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പോലീസ് വാഹനം നീക്കുന്നത് നിർത്തിവെച്ചു.

വെള്ളരിക്കുണ്ട് സ്‌റ്റേഷനിലെ പോലീസ് ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കലുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു വാഹനത്തിലുള്ളവർ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോലീസ് ജീപ്പും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; കാസർകോട്ട് യുവാവിന് ദാരുണാന്ത്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; നടുക്കം മാറാതെ നാട് - Marunadan Malayali | Boolokam