BoolokamBoolokam

പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു; നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് നല്‍കുമെന്നും ഭീഷണിപ്പെടുത്തി; ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി; പരാതിക്കൊപ്പം ഇന്‍സ്റ്റഗ്രാം ചാറ്റുകളും വോയ്‌സ് റെക്കോര്‍ഡും അക്കൗണ്ട് രേഖകളും

കൊച്ചി: നടനും ബിഗ്ബോസ് താരവും മോഡലുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് യുവതിയുടെ പരാതി. കൊച്ചിയില്‍ താമസിക്കുന്ന യുവതി ആണ് പരാതി നല്‍കിയത്. പാലാരിവട്ടം പൊലീസിനാണ് യുവതി പരാതി നല്‍കിയത്. ഷിയാസ് കരീം 65 ലക്ഷത്തോളം രൂപ പലതവണയായി തട്ടി എടുത്തു എന്നും യുവതി പരാതിയില്‍ പറയുന്നു. സാമ്പത്തിക, ലൈംഗിക ചൂഷണം നടത്തിയെന്ന പരാതിയുമായാണ് യുവതി രംഗത്തെത്തിയത്. സുഹൃത്തും പങ്കാളിയുമായിരുന്ന താരം 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവതി ആരോപിക്കുന്നു. നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് നല്‍കുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പാലാരിവട്ടം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു . മാനസികമായി തന്നെ പീഡിപ്പിച്ചതിനാലാണ് പരാതി നല്‍കാന്‍ മുന്നോട്ടു വന്നതെന്ന് യുവതി പോലീസിന് മൊഴി നല്‍കി. ഇന്‍സ്റ്റഗ്രാം ചാറ്റുകളും വോയ്‌സ് റെക്കോര്‍ഡും പണം പലപ്പോഴായി നല്‍കിയ അക്കൗണ്ട് രേഖകളും പരാതിക്കൊപ്പം പൊലീസിന് കൈമാറി.

പാലാരിവട്ടം പൊലീസിന് അഭിഭാഷകന്‍ മുഖേന യുവതി പരാതി നല്‍കി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പരാതിയില്‍ പറയുന്നു. പ്രണയം നടിച്ച് വഞ്ചിച്ചു എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. ജിം നവീകരിക്കുന്നതിനായാണ് ഷിയാസിന് വന്‍ തുക നല്‍കിയത്. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. നഗ്‌നദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകള്‍ക്ക് നല്‍കുമെന്നായിരുന്നു ഭീഷണി. ഇത് മാനസികമായി തളര്‍ത്തിയെന്നും യുവതി പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, വോയിസ് റെക്കോര്‍ഡുകള്‍ അടക്കമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

അടുത്തിടെ ഒരു പരിപാടിയില്‍ വച്ച് ബിഗ് ബോസ് വിജയ് അനുമോളോട് 'ബീഫ് കഴിക്കുന്നില്ലേ'ന്ന് ഷിയാസ് ചോദിച്ചിരുന്നു. വേണ്ടെന്ന് അനുമോള്‍ പറയുമ്പോള്‍, 'നീ എന്താ ബിജെപിയില്‍ ചേര്‍ന്നോ', എന്നാണ് പരിഹാസരൂപേണ ഷിയാസ് ചോദിച്ചത്. ഈ വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു. വലിയ വിമര്‍ശനമാണ് ഷിയാസിനെതിരെ വന്നത്. എന്നാല്‍ ബീഫിന്റെ പ്രശ്‌നമുണ്ടാക്കിയത് ബിജെപിക്കാരാണെന്നും അനുമോളോട് തമാശ രൂപേണ ചോദിച്ച കാര്യമാണിതെന്നുമാണ് ഷിയാസ് ഇതിന് പിന്നാലെ വിശദീകരണവുമായി എത്തിയത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ഷിയാസ് കരീം മൂന്നു വര്‍ഷം മുന്‍പ് അറസ്റ്റിലായിരുന്നു. ചെന്നൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു പിടിയിലായത്. അന്ന് ഷിയാസിനെതിരെ കേരള പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായില്‍നിന്നു ചെന്നൈയില്‍ എത്തിയപ്പോള്‍ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി വന്‍തുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്നു ഷിയാസ് അന്ന് ജാമ്യാപേക്ഷയില്‍ പറഞ്ഞു. എറണാകുളത്ത് ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടറായ കാസര്‍കോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹബന്ധം വേര്‍പിരിഞ്ഞ 32 വയസ്സുകാരിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലുംവച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണു പരാതി. യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി എത്തിയത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരില്‍ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയില്‍ ആരോപിച്ചിരുന്നു. തനിക്കെതിരെ മുന്‍പ് ഉയര്‍ന്നുവന്ന ലൈംഗികാതിക്രമ പരാതിയെ കുറിച്ചും ഷിയാസ് കരീം പറഞ്ഞിരുന്നു. 'കോടതിയില്‍ ക്ലോസ് ചെയ്തതാണ്, പെണ്ണുങ്ങള്‍ക്ക് നിയമത്തില്‍ മുന്‍ഗണന ഉള്ളിടത്തോളം കാലം ഈ കേസ് ആര്‍ക്ക് വേണമെങ്കിലും വരാം. തുടര്‍ന്ന് കൊണ്ടേയിരിക്കും.' എന്നായിരുന്നു പഴയ കേസിനെ കുറിച്ചുള്ള ഷിയാസിന്റെ പ്രതികരണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു; നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് നല്‍കുമെന്നും ഭീഷണിപ്പെടുത്തി; ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി; പരാതിക്കൊപ്പം ഇന്‍സ്റ്റഗ്രാം ചാറ്റുകളും വോയ്‌സ് റെക്കോര്‍ഡും അക്കൗണ്ട് രേഖകളും - Marunadan Malayali | Boolokam