BoolokamBoolokam

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തണം; നാലാം ജയം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും; നിര്‍ണായക ടോസ് ജയിച്ച് ഗില്‍; ചെന്നൈ നിരയില്‍ മാറ്റം; ധോണി ഇന്നും പുറത്ത് തന്നെ

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെ പകല്‍പ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ബാറ്റിംഗ്. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണിലെ തങ്ങളുടെ നാലാം ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്താന്‍ ഇരുവര്‍ക്കും ഇന്നത്തെ വിജയം അനിവാര്യമാണ്.

കഴിഞ്ഞ മത്സരത്തില്‍ വിജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നത്. സര്‍ഫറാസ് ഖാന് പകരം ഉര്‍വില്‍ പട്ടേല്‍ പ്ലേയിംഗ് ഇലവനിലെത്തി. ആരാധകര്‍ ഏറെ കാത്തിരുന്ന മുന്‍ നായകന്‍ എം.എസ്. ധോണി ഇന്നും ടീമിലില്ല. ഗുജറാത്ത് നിരയിലും ഒരു മാറ്റമുണ്ട്; പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം അര്‍ഷാദ് ഖാന്‍ ടീമിലിടം പിടിച്ചു.

ബാറ്റിംഗ് നിരയില്‍ സഞ്ജു സാംസണിന്റെ പ്രകടനത്തെ ചുറ്റിപ്പറ്റിയാണ് ചെന്നൈയുടെ പ്രതീക്ഷകള്‍. സഞ്ജു പരാജയപ്പെട്ടാല്‍ ചെന്നൈ ബാറ്റിംഗ് നിര തകരുമെന്ന ആശങ്ക ശക്തമാണ്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്; 7 മത്സരങ്ങളില്‍ നിന്ന് 104 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പരിക്കേറ്റ് സീസണ്‍ നഷ്ടമായ ആയുഷ് മാത്രെയൊഴിച്ചാല്‍ സഞ്ജുവിനെ കൂടാതെ 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു ബാറ്ററും നിലവില്‍ ചെന്നൈ നിരയിലില്ല.

ഹാട്രിക് തോല്‍വി ഒഴിവാക്കുക എന്ന കനത്ത വെല്ലുവിളിയാണ് ഗുജറാത്തിന് മുന്നിലുള്ളത്. ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും റണ്‍വേട്ടയില്‍ മുന്നിലുണ്ടെങ്കിലും അവരുടെ സ്‌ട്രൈക്ക് റേറ്റ് ടീമിന് തലവേദനയാകുന്നു. ബാറ്റിംഗില്‍ കൂടുതല്‍ റിസ്‌ക് എടുക്കാന്‍ മടിക്കുന്ന ബാറ്റര്‍മാരുടെ ശൈലിയും ബൗളിംഗിലെ സ്ഥിരതയില്ലായ്മയുമാണ് ടൈറ്റന്‍സിനെ വലയ്ക്കുന്നത്.

പ്ലേയിംഗ് ഇലവന്‍:

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഉര്‍വില്‍ പട്ടേല്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ്മ, ജാമി ഓവര്‍ട്ടണ്‍, അകീല്‍ ഹൊസൈന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഗുര്‍ജപ്നീത് സിംഗ്.

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷാറൂഖ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, അര്‍ഷാദ് ഖാന്‍, കഗീസോ റബാഡ, മുഹമ്മദ് സിറാജ്, മാനവ് സുതര്‍.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തണം; നാലാം ജയം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും; നിര്‍ണായക ടോസ് ജയിച്ച് ഗില്‍; ചെന്നൈ നിരയില്‍ മാറ്റം; ധോണി ഇന്നും പുറത്ത് തന്നെ - Marunadan Malayali | Boolokam