BoolokamBoolokam

ബിജെപിയുടെ വളര്‍ച്ച നിയമസഭയില്‍ കാണില്ല; യഥാര്‍ത്ഥ കൊള്ളക്കാരന്‍ തന്ത്രിയെന്ന് കടകംപള്ളി

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപിക്ക് കഴിഞ്ഞ കുറച്ചുകാലമായി വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കില്ലെന്നും സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ കാണുന്ന ബിജെപി അനുകൂല തരംഗം നിയമസഭാ വോട്ടെടുപ്പില്‍ മാറുന്ന കാഴ്ചയാണ് മണ്ഡലത്തിലുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥി വി. മുരളീധരനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്, ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഇവിടെ ജനിച്ചുവളര്‍ന്ന ആളാണെന്നും മറ്റെവിടെ നിന്നെങ്കിലും കെട്ടിയിറക്കിയതല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തിലും കടകംപള്ളി രൂക്ഷമായ പ്രതികരണം നടത്തി. 'യഥാര്‍ത്ഥ കൊള്ളക്കാരന്‍ തന്ത്രിയാണ്. സ്വര്‍ണക്കൊള്ള വിവാദം ജനഹിതത്തെ ബാധിക്കില്ലെന്ന് പറയാനാകില്ല, എങ്കിലും ജനം അത് വിശ്വസിക്കില്ല. ആ സംഭവത്തില്‍ എനിക്ക് ഒരു പങ്കുമില്ല. ഞാന്‍ മന്ത്രിയായിരുന്ന കാലത്ത് നടന്നതുകൊണ്ട് ധാര്‍മ്മികമായ ഉത്തരവാദിത്വം വേണമെങ്കില്‍ എന്റെ മേല്‍ ചാര്‍ത്താം. എന്നാല്‍ യഥാര്‍ത്ഥ പ്രതി തന്ത്രിയാണെന്ന് കണ്ടപ്പോള്‍ ബിജെപി എന്റെ വീട്ടിലേക്കാണ് മാര്‍ച്ച് നടത്തിയത്. ഇതൊന്നും നാടും ദൈവവും പൊറുക്കില്ല,' കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബിജെപിയുടെ വളര്‍ച്ച നിയമസഭയില്‍ കാണില്ല; യഥാര്‍ത്ഥ കൊള്ളക്കാരന്‍ തന്ത്രിയെന്ന് കടകംപള്ളി - Marunadan Malayali | Boolokam