BoolokamBoolokam

ബുള്ളറ്റ് ബൈക്ക് കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിറങ്ങി; തിരികെ എത്തിയപ്പോൾ നടുക്കുന്ന കാഴ്ച; കള്ളത്തരം മുഴുവൻ പതിഞ്ഞത് ക്യാമറ കണ്ണുകളിൽ; പ്രതിയെ തപ്പി പോലീസ്

പാലക്കാട്‌: റെയിൽവേ സ്റ്റേഷന് അടുത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു. പട്ടാമ്പിയിലാണ് സംഭവം നടന്നത്. ആമയൂർ സ്വദേശി മുഹമ്മദ് ഫാരിസിന്റെ ബുള്ളറ്റാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തൃശൂരിലേക്ക് യാത്ര പോകാനാണ് കൊപ്പം ആമയൂർ സ്വദേശി മുഹമ്മദ് ഫാരിസ് പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അടുത്തുള്ള ഒരു കടയ്ക്ക് മുന്നിൽ ബൈക്ക് പാർക്ക് ചെയ്തു.

തൃശൂരിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ബൈക്ക് കാണാനില്ല. കെ.എൽ.52ക്യൂ 1844 എന്ന നമ്പറിലുളള ബുളളറ്റാണ് മോഷണം പോയത്. സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചു. കടത്തിണ്ണയിൽ ഇരുന്ന ആളാണ് മോഷണം നടത്തിയത്. ചുറ്റുപാടും നിരീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു കളവ്. താക്കോൽ ഇല്ലാത്തതിനാൽ ഇഗ്നേഷൻ കേബിളുകൾ വിച്ഛേദിച്ചാണ് പ്രതി ബൈക്കുമായി കടന്നു കളഞ്ഞത്. ബൈക്ക് എവിടേക്ക് കൊണ്ടുപോയെന്നതിൽ വ്യക്തതയില്ല. പ്രതിയെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!