
കോട്ടയം മണിമലയാറ്റില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചെറുവള്ളി പള്ളിപ്പടി ഭാഗത്ത് വെച്ചുണ്ടായ അപകടത്തില്‍ കങ്ങഴ കാഞ്ഞിരപ്പാറ മഴവഞ്ചേരിയില്‍ വിഷ്ണു (32) വാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം എത്തിയ വിഷ്ണു ആറ്റില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ വിഷ്ണുവിനെ കാണാതായതോടെ സുഹൃത്തുക്കള്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.
