BoolokamBoolokam

മാര്‍ത്തോമ്മാ സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. ഡാനിയേല്‍ വര്‍ഗീസ് മത്സരിക്കുന്നു

ന്യൂയോര്‍ക്/പുന്നാട്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2026-2029 കാലയളവിലേക്കുള്ള സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. ഡാനിയേല്‍ വര്‍ഗീസ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. 'സേവനത്തിനായി വിളിക്കപ്പെട്ടു, സഭയോട് പ്രതിബദ്ധതയുള്ളവന്‍' എന്ന മുദ്രാവാക്യവുമായാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

നോര്‍ത്ത് അമേരിക്കാ കാനഡ ഭദ്രാസനത്തില്‍ നിന്നുള്ള സഭാ പ്രതിനിധി മണ്ഡലംഗങ്ങളുടെ വോട്ട് വിജയ പരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കും.

പുന്നാട് സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ചിലെ വികാരിയായി സേവനമനുഷ്ഠിക്കുന്നു.വൈദിക ശുശ്രൂഷയില്‍ 33 വര്‍ഷത്തെ ദീര്‍ഘമായ പ്രവൃത്തിപരിചയം അദ്ദേഹത്തിനുണ്ട്. ഇതിനോടകം ഇരുപതിലധികം ഇടവകകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വേള്‍ഡ് വിഷന്‍ പ്രോജക്ട് അഡ്മിനിസ്‌ട്രേറ്റര്‍, കൊട്ടാരക്കര ജൂബിലി മന്ദിരം സൂപ്രണ്ട്, തിരുവനന്തപുരം-കൊല്ലം ഭദ്രാസന സെക്രട്ടറി തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ സഭാ കൗണ്‍സില്‍, സെമിനാരി ഗവേണിംഗ് ബോര്‍ഡ് എന്നിവയിലും അംഗമായിരുന്നു.

വിനയത്തോടും ഉത്തരവാദിത്തത്തോടും വിശ്വസ്തതയോടും കൂടി സഭയെ സേവിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് റവ. ഡാനിയേല്‍ വര്‍ഗീസ് അറിയിച്ചു. 2030-ല്‍ വിരമിക്കാനിരിക്കുന്ന അദ്ദേഹത്തിന്, സഭയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള അവസാന അവസരം കൂടിയാണിതെന്ന് പോസ്റ്ററില്‍ വ്യക്തമാക്കുന്നു.

പ്രാര്‍ത്ഥനാപൂര്‍വ്വമായ പിന്തുണയും വോട്ടും അഭ്യര്‍ത്ഥിച്ചുകൊണ്ട് അടൂര്‍ ഭദ്രാസനത്തിലെ കൊറ്റമ്പള്ളി ബെഥേല്‍ ഇടവകാംഗമായ അദ്ദേഹം സഭാ മണ്ഡലം അംഗങ്ങളോട് സഹകരണം തേടി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!