BoolokamBoolokam

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് ലീഗ് പറഞ്ഞിട്ടില്ല; പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.കെ. മുനീര്‍; വിദ്വേഷ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയെന്നും വിമര്‍ശനം

കോഴിക്കോട്: വോട്ടെണ്ണലിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രത്യേക വ്യക്തികളെ നിര്‍ദ്ദേശിച്ചുവെന്ന പ്രചാരണങ്ങള്‍ തള്ളി ലീഗ് നേതാവ് എം.കെ. മുനീര്‍. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് ലീഗ് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനവികാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ നല്‍കിയ മറുപടിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മുനീര്‍ പറഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ഘട്ടത്തില്‍ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയില്‍ ലീഗുമായി ചര്‍ച്ച നടത്താറുണ്ട്. അതാണ് കീഴ് വഴക്കം. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പേരുകള്‍ ലീഗ് ഔദ്യോഗികമായി മുന്നോട്ടുവെച്ചതല്ല. കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാകണം എന്നതില്‍ സാദിഖ് അലി തങ്ങള്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല. മതേതര വോട്ടുകളുടെ ഏകീകരണമാണ് സംസ്ഥാനത്തുണ്ടായതെന്നും അതിനെ ന്യൂനപക്ഷ ഏകീകരണമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

മുസ്ലീം ലീഗിന്റെ പേരില്‍ അനാവശ്യ ഭീതി പരത്താനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. ദേശവ്യാപകമായി നടക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമാണിത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ഏതൊക്കെ വകുപ്പുകള്‍ കൈകാര്യം ചെയ്യണമെന്ന് വരെ ചിലര്‍ നിശ്ചയിച്ചു കഴിഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ വഴി ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് നീക്കം നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് മുസ്ലീം ലീഗിന് വ്യക്തമായ നിലപാടുണ്ടെന്നും അത് കൃത്യമായ സമയത്ത് മുന്നണിയില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി ചിത്രീകരിച്ചുകൊണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് എം.കെ. മുനീറിന്റെ ഈ പ്രസ്താവന വരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയാകുന്നത് ആരോഗ്യകരമായ കാര്യമാണെന്ന് പി.വി. അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ ലീഗ് ഇത്തരത്തില്‍ ഒരു പേരും പറഞ്ഞിട്ടില്ലെന്ന് മുനീര്‍ ആവര്‍ത്തിച്ചു.

തിരഞ്ഞെടുപ്പ് ഫലം മെയ് മൂന്നിന് വരാനിരിക്കെ, യുഡിഎഫിനുള്ളിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമാകുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ശ്രദ്ധയാകുന്നുണ്ട്. ലീഗിന്റെ നിലപാട് ഈ ഘട്ടത്തില്‍ അതീവ നിര്‍ണ്ണായകമാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് ലീഗ് പറഞ്ഞിട്ടില്ല; പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.കെ. മുനീര്‍; വിദ്വേഷ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയെന്നും വിമര്‍ശനം - Marunadan Malayali | Boolokam