BoolokamBoolokam

മെഴുവേലിയില്‍ സൗജന്യ സ്തനാര്‍ബുദ പരിശോധനാ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

മെഴുവേലി: ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മെഴുവേലി സെന്റ് ജോര്‍ജ്ജ് ശാലേം യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലെ മര്‍ത്തമറിയം വനിതാ സമാജത്തിന്റെയും , കോഴഞ്ചേരി എം.ജി.ജോര്‍ജ്ജ് മുത്തൂറ്റ് ക്യാന്‍സര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ സ്തനാര്‍ബുദ പരിശോധനാ ക്യാമ്പും,ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.ഇടവക സഹവികാരി ഫാദര്‍ സി. പി.സാമുവേല്‍ അധ്യക്ഷതവഹിച്ചു.

ഇടവക വികാരി ഫാദര്‍ വിപിന്‍ ജോണ്‍ കുറിയാക്കോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഇടവക സെക്രട്ടറി ജെയിംസ് തോമസ് , വനിതാസമാജം ഭദ്രാസന സെക്രട്ടറി അനിതാ റോയി, കുഞ്ഞുമോള്‍ ജോസ്, ആലീസ് മാത്യൂസ് , കോഴഞ്ചേരി എം.ജി.ജോര്‍ജ്ജ് മുത്തൂറ്റ് ക്യാന്‍സര്‍ സെന്ററിലെ അര്‍ബുദ ചികിത്സാവിദഗ്ധ ഡോ .ഭവ്യ.എസ്.കുമാര്‍ ബോധ വത്ക്കരണ ക്ലാസും ,പരിശോധനയും നടത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!