
തൃശൂര്‍: ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോള്‍ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടില്‍ അലി സഖാഫിയുടെ മകള്‍ സന്‍ഹാ മഹ്‌റിന്‍ (7) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് നോമ്പരമുണര്‍ത്തുന്ന ഈ സംഭവം ഉണ്ടായത്.
ശ്രീകൃഷ്ണപുരത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മണ്ണാര്‍ക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
അലി സഖാഫി - സഫ്‌ന ദമ്പതികളുടെ മകളാണ് സന്‍ഹ. സഹോദരന്‍: സഹല്‍. പിഞ്ചുകുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
