BoolokamBoolokam

യുപിഎഫ് വനിതാ സമ്മേളനം 9-ന് ഡബ്ലിനില്‍; ഡോ. സുമ ആന്‍ നൈനാന്‍ മുഖ്യാതിഥി

ഡബ്ലിന്‍: അയര്‍ലന്‍ഡിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും പെന്തെക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് പെന്തെക്കോസ്റ്റല്‍ ഫെല്ലോഷിപ്പിന്റെ (UPF) ആഭിമുഖ്യത്തില്‍ വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. 2026 മെയ് 9 ശനിയാഴ്ച ഇഞ്ചിക്കോറിലെ സോളിഡ് റോക്ക് സെന്ററില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്.

'കിംഗ്ഡം വിമന്‍' (Kingdom Women) എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖ പ്രഭാഷക ഡോ. സുമ ആന്‍ നൈനാന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായി വനിതകള്‍ക്ക് എങ്ങനെ ഫലപ്രദമായി പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ച് അവബോധം നല്‍കുന്ന മികച്ചൊരു പഠനവേദിയായിരിക്കും ഈ കോണ്‍ഫറന്‍സ് എന്ന് സംഘാടകര്‍ അറിയിച്ചു.

ഡബ്ലിന്‍ 8-ലെ ഗോള്‍ഡന്‍ ബ്രിഡ്ജ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുള്ള സോളിഡ് റോക്ക് സെന്ററിലാണ് (Solid Rock Center, 6B, Inchicore, Dublin 8) വേദി ഒരുങ്ങുന്നത്.സമ്മേളനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്: +44 78278 99620, ബ്രദര്‍ അരുണ്‍: +353 89269 7070, സിസ്റ്റര്‍ മേഴ്‌സി പ്രിന്‍സ്: +353 87937 6117. ആത്മീയ വളര്‍ച്ചയ്ക്കും കൂട്ടായ്മയ്ക്കുമായി ഒരുക്കുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുപിഎഫ് പ്രതിനിധികള്‍ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!