BoolokamBoolokam

റീൽസ് എടുത്തത് 'തലയിലായി'; 15 ലിറ്ററിന്റെ പാൽപ്പാത്രവും തലയിലേറ്റി ബൈക്ക് യാത്ര; ഒടുവിൽ കട്ടർ ഉപയോഗിച്ച് മോചനം; വൈറലായി വീഡിയോ

ആൽവാർ: ഇൻസ്റ്റാഗ്രാം റീൽസിനായി സാഹസത്തിന് മുതിർന്നയാൾക്ക് കിട്ടിയത് എട്ടിന്റെ പണി. അക്ബർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മധോഗാഹ് ഗ്രാമത്തിലാണ് നാടിനെ ഒന്നടങ്കം അമ്പരപ്പിച്ച സംഭവം. കലുറാം എന്നയാളുടെ തല മണിക്കൂറുകളോളം പാൽ പാത്രത്തിനുള്ളിൽ കുടുങ്ങി. കടയിൽ ഗോതമ്പ് വിൽക്കാൻ പോകുന്ന വഴിയിലായിരുന്നു കലുറാം റീൽ ചിത്രീകരിക്കാൻ തീരുമാനിച്ചത്.

ചിത്രീകരണത്തിനിടെ കടുത്ത ചൂട് അനുഭവപ്പെട്ടതോടെ തമാശയ്ക്കായി 15 ലിറ്ററിന്റെ വലിയ പാൽ പാത്രം ഇയാൾ തലയിൽ കമഴ്ത്തി വെച്ചു. എന്നാൽ നിമിഷങ്ങൾക്കകം പാത്രം തലയിൽ മുറുകുകയും പുറത്തെടുക്കാൻ കഴിയാത്ത വിധം കുടുങ്ങുകയുമായിരുന്നു. പാത്രം ഊരിയെടുക്കാൻ സുഹൃത്തുക്കളും നാട്ടുകാരും ഏറെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഒടുവിൽ ഗത്യന്തരമില്ലാതെ, തലയിൽ പാത്രവുമായി കലുറാമിനെ ബൈക്കിന് പിന്നിലിരുത്തി അടുത്തുള്ള ഹാർഡ്‌വെയർ കടയിലേക്ക് കൊണ്ടുപോയി. ഏകദേശം പത്ത് കിലോയോളം ഭാരമുള്ള പാത്രവുമായി കലുറാം ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ വഴിയാത്രക്കാർ മൊബൈലിൽ പകർത്തിയതോടെയാണ് സംഭവം വൈറലായത്. ഹാർഡ്‌വെയർ കടയിലെത്തിച്ച കലുറാമിനെ ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് പാത്രം മുറിച്ചാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.

അപകടകരമായ രീതിയിലായിരുന്നു പാത്രം കുടുങ്ങിക്കിടന്നതെങ്കിലും പരിക്കുകളേൽക്കാതെ ഇയാളെ മോചിപ്പിക്കാനായി. "റീൽസ് എടുക്കാൻ കാണിച്ച ആവേശം ഒടുവിൽ വലിയൊരു അപകടത്തിലാണ് അവസാനിക്കേണ്ടിയിരുന്നത്, ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്"– ഗ്രാമത്തലവൻ പ്രേമാറാം പറഞ്ഞു. റീൽസ് ഭ്രാന്ത് അതിരുവിടുന്നതിനെതിരെ വ്യാപക വിമർശനമാണ് ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഉയരുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റീൽസ് എടുത്തത് 'തലയിലായി'; 15 ലിറ്ററിന്റെ പാൽപ്പാത്രവും തലയിലേറ്റി ബൈക്ക് യാത്ര; ഒടുവിൽ കട്ടർ ഉപയോഗിച്ച് മോചനം; വൈറലായി വീഡിയോ - Marunadan Malayali | Boolokam