BoolokamBoolokam

വയോധികയെ കണ്ടതും കടന്നു പിടിച്ചു; വയലിലേക്ക് തള്ളിയിട്ട് വസ്ത്രങ്ങൾ കീറി പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പോക്സോ കേസുകളിലെ പ്രതി വീണ്ടും അറസ്റ്റിൽ

കൊല്ലം: പോക്സോ കേസിൽ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. തലവൂർ അരിങ്ങട സ്വദേശി അനീഷ് കുമാറിനെ (29) ആണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡിലൂടെ നടന്നു വന്ന വയോധികയെ കടന്നു പിടിച്ചപ്പോൾ എതിർത്തു.

ഈ സമയത്ത് സമീപത്തെ വയലിലേക്ക് തള്ളിയിട്ട് വസ്ത്രങ്ങൾ കീറി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. അതു വഴികടന്നുപോയവരാണ് വയോധികയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനീഷ് കുമാറിനെ നാട്ടുകാരും പൊലീസും ചേർന്നാണ് കണ്ടെത്തിയത്. മൂന്ന് പോക്സോ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. അപ്പീൽ കോടതിയിൽ നിൽക്കുന്ന കേസിലാണ് ജാമ്യം ലഭിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വയോധികയെ കണ്ടതും കടന്നു പിടിച്ചു; വയലിലേക്ക് തള്ളിയിട്ട് വസ്ത്രങ്ങൾ കീറി പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പോക്സോ കേസുകളിലെ പ്രതി വീണ്ടും അറസ്റ്റിൽ - Marunadan Malayali | Boolokam