BoolokamBoolokam

വിവാഹ വാഗ്ദാനം നല്‍കി പീഡനവും സാമ്പത്തിക തട്ടിപ്പും പ്രധാന 'തൊഴില്‍'; കാമുകന്റെ പശ്ചാത്തലം അറിയാതെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് ഒളിച്ചോടി; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും കാമുകനും പിടിയില്‍

പാലക്കാട്: ഒറ്റപ്പാലം മണപ്പാടത്ത് സ്വന്തം വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളുമായി ആണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെയും സുഹൃത്തിനെയും പോലീസ് പിടികൂടി. മണപ്പാടം സ്വദേശിനി ശ്രുതി (26), കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസ് (28) എന്നിവരെയാണ് കന്യാകുമാരിയില്‍നിന്ന് ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രുതിയുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.

വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ ശ്രുതി, കഴിഞ്ഞ ദിവസമാണ് വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായി ലിന്റോയ്ക്കൊപ്പം നാടുവിട്ടത്. മകളെയും സ്വര്‍ണ്ണവും കാണാനില്ലെന്ന് കാട്ടി അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തമിഴ്നാട്ടിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്.

ശ്രുതിക്കൊപ്പം പിടിയിലായ ലിന്റോ കുര്യാക്കോസ് മുന്‍പും സമാനമായ പല കേസുകളിലും പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി. വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പീഡിപ്പിച്ചതും സാമ്പത്തിക തട്ടിപ്പ് നടത്തിയതുമുള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ലിന്റോയുടെ പശ്ചാത്തലം അറിയാതെയാണ് യുവതി ഇയാള്‍ക്കൊപ്പം പോയതെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ ഒറ്റപ്പാലത്ത് എത്തിച്ച് കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചുവരികയാണ്. വീടിനുള്ളില്‍ നടന്ന മോഷണത്തിലും ലിന്റോയുടെ പങ്കിനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹ വാഗ്ദാനം നല്‍കി പീഡനവും സാമ്പത്തിക തട്ടിപ്പും പ്രധാന 'തൊഴില്‍'; കാമുകന്റെ പശ്ചാത്തലം അറിയാതെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് ഒളിച്ചോടി; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും കാമുകനും പിടിയില്‍ - Marunadan Malayali | Boolokam