BoolokamBoolokam

വീറോടെ പൊരുതിയ നമാന്‍ ധിറും റയാന്‍ റിക്കല്‍ട്ടണും സൂര്യകുമാറും; 'നടുവൊടിച്ച്' ഹാര്‍ദികും തിലകും റോബിന്‍ മിന്‍സും; മധ്യനിരയില്‍ വീണ്ടും 'തുഴച്ചില്‍ മത്സരം'; മുംബൈക്കെതിരെ ചെന്നൈയ്ക്ക് 160 റണ്‍സ് വിജയലക്ഷ്യം

ചെന്നൈ: വാംഖഡെയില്‍ നാണം കെടുത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലും മറുപടി നല്‍കാനാവാതെ മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ രണ്ടാംപാദ മത്സരത്തില്‍ ചെന്നൈക്കെതിരെ മുംബൈ ഉയര്‍ത്തിയത് 160 റണ്‍സ് വിജയലക്ഷ്യം മാത്രം. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.

ഓപ്പണര്‍ വില്‍ ജാക്സിനെ (1) തുടക്കത്തില്‍തന്നെ നഷ്ടമായെങ്കിലും നമാന്‍ ധിറും റയാന്‍ റിക്കല്‍ട്ടണും ചേര്‍ന്ന് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. മുംബൈ നിരയില്‍ 37 പന്തില്‍ 57 റണ്‍സെടുത്ത നമാന്‍ ധിറാണ് ടോപ് സ്‌കോറര്‍. 4 ഫോറുകളും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു ധിറിന്റെ ഇന്നിങ്സ്. 24 പന്തില്‍ 37 റണ്‍സെടുത്ത റയാന്‍ റിക്കല്‍ട്ടണും 12 പന്തില്‍ 21 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും സ്‌കോറിങ്ങിന് വേഗംകൂട്ടി. ആദ്യ പതിനൊന്ന് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 100 റണ്‍സ് എന്ന നിലയിലായിരുന്നു മുംബൈ.

എന്നാല്‍ അവസാന ഒന്‍പത് ഓവറില്‍ നേടിയത് 59 റണ്‍സ് മാത്രം. സൂര്യകുമാറും റിക്കിള്‍ട്ടണും മടങ്ങിയതോടെ മധ്യനിര ബാറ്റര്‍മാര്‍ തുഴച്ചില്‍ മത്സരം തുടങ്ങി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (18), തിലക് വര്‍മ (5), റോബിന്‍ മിന്‍സ് (5), ട്രെന്റ് ബോള്‍ട്ട് (7*) കൃഷ് ഭഗത് (3*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

തിലക് വര്‍മയും (അഞ്ച്) നിരാശപ്പെടുത്തിയാണ് മടങ്ങിയത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ചെന്നൈ ബൗളിങ്ങിന് മുന്നില്‍ കാര്യമായി ചെയ്യാനായില്ല. 18 റണ്‍സെടുത്ത് നായകനും അതിവേഗം മടങ്ങി. റോബിന്‍ മിന്‍സ് അഞ്ചു റണ്‍സെടുത്തു. അന്‍ഷുല്‍ കംബോജിന് മുന്നില്‍ ബൗള്‍ഡായാണ് മടങ്ങിയത്. ക്രിഷ് ഭഗത് മൂന്നും ട്രെന്‍ഡ് ബോള്‍ട്ട് ഏഴുറണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.

ചെന്നൈ ബൗളര്‍മാരില്‍ അന്‍ഷുല്‍ കംബോജ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രാമകൃഷ്ണ ഘോഷ്, ജാമി ഓവര്‍ട്ടണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!