BoolokamBoolokam

ഷോറൂമിൽ സർവീസിനായി എത്തിച്ച സ്‌കൂട്ടറുകളെല്ലാം കത്തിച്ചാമ്പലായി; എല്ലാം കൂടി നാല് കോടി രൂപയുടെ നാശനഷ്ടം; പുറമേരി തീപ്പിടുത്തതിന്റ കാരണം കണ്ടെത്തി അധികൃതർ

കോഴിക്കോട്: നാദാപുരം പുറമേരിയിൽ ഉച്ചയോടെയുണ്ടായ വൻ തീപ്പിടിത്തത്തിൽ ഏകദേശം നാല് കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തൽ. പുറമേരിയിലെ 'സിറ്റി ടവർ' എന്ന മൂന്ന് നില കെട്ടിടത്തിലാണ് ഉച്ചയ്ക്ക് 2.35-ഓടെ തീപ്പിടിത്തമുണ്ടായത്. രണ്ടര മണിക്കൂറോളം നീണ്ടുനിന്ന അഗ്നിബാധയിൽ കെട്ടിടത്തിന്റെ ഭൂരിഭാഗവും നശിച്ചു.

ഷോറൂമിലുണ്ടായിരുന്ന എട്ട് പുതിയ സ്കൂട്ടറുകളും സർവീസിനായി എത്തിച്ച പത്ത് സ്കൂട്ടറുകളും പൂർണ്ണമായും കത്തിനശിച്ചു. ഷോറൂമിലെ ബാറ്ററിയിൽ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആർ.കെ. റഫീഖ് അസ്ഹറിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൽ വിതരണത്തിനായി എത്തിച്ചിരുന്ന വിലകൂടിയ ആഡംബര ലൈറ്റുകളും സ്വിച്ചുകളും മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളും പൂർണ്ണമായും ചാമ്പലായി.

ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിലെ എട്ട് പുതിയ സ്‌കൂട്ടറുകളും സര്‍വീസിനായി എത്തിച്ച 10 സ്‌കൂട്ടറുകളും കത്തിച്ചാമ്പലായ നിലയിലാണ്. ഷോറൂമിലെ ബാറ്ററിയില്‍ നിന്നുണ്ടായ തീപ്പൊരിയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

യൂപ്പര്‍ ലൈറ്റ് ട്രേഡിംഗ് കമ്പനിയുടെ വിവിധ ഷോറൂമുകളിലേക്ക് വിതരണത്തിന് എത്തിച്ച വിലകൂടിയ ആഡംബര ലൈറ്റുകളും സ്വിച്ചുകളും ഉള്‍പ്പെടെയുള്ളവ പുര്‍ണമായും നശിച്ച നിലയിലാണ്. അഗ്നിരക്ഷാ സേനയും നാട്ടുകാരും രണ്ടര മണിക്കൂറിലേറെ കഠിനാധ്വാനം നടത്തിയാണ് തീ അണച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!