BoolokamBoolokam

സ്വര്‍ണമോതിരത്തില്‍ കുടുങ്ങി ചേര അവശനിലയില്‍; പാമ്പിനെ പുറത്തെടുത്തു

കാസര്‍കോട്: സംസ്ഥാനത്ത് താപനില വര്‍ധിച്ചതോടൊപ്പം പാമ്പുകളുടെ ശല്യവും വര്‍ധിച്ചിരിക്കുകയാണ്. കാസര്‍കോട് അരൂരില്‍ സ്വര്‍ണ്ണമോതിരത്തിനുള്ളില്‍ കുടുങ്ങിയ നിലയില്‍ ചേരയെ കണ്ടെത്തി. പതിക്കാലില്‍ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്. മരം കൊണ്ടുണ്ടാക്കിയ മേശവലിപ്പ് തുറന്നപ്പോള്‍ മോതിരത്തിനുള്ളില്‍ കുടുങ്ങികിടക്കുകയായിരുന്നു. വീട്ടിലെ കുട്ടികളാണ് കാഴ്ച കണ്ടത്. കുട്ടികള്‍ മേശവലിപ്പ് തുറന്നെങ്കിലും കടിയേല്‍ക്കാതെ രക്ഷപ്പെട്ടു ഉടന്‍ തന്നെ വനംവകുപ്പ് സ്ഥലത്തെത്തുകയും മോതിരം മുറിച്ചുമാറ്റി അവശനിലയിലായിരുന്ന ചേരയെ വേര്‍പ്പെടുത്തുകയും ചെയ്തു. വിഷപാമ്പാണെന്നാണ് ആദ്യം വീട്ടുകാര്‍ കരുതിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്വര്‍ണമോതിരത്തില്‍ കുടുങ്ങി ചേര അവശനിലയില്‍; പാമ്പിനെ പുറത്തെടുത്തു - Marunadan Malayali | Boolokam