BoolokamBoolokam

സർവീസുകൾ എല്ലാ ദിവസവും കൃത്യമായി ഉണ്ടാകും; കോഴിക്കോട് മാനത്ത് വീണ്ടും ആശ്വാസ ചിറകുകൾ; കോഴിക്കോട്- ദോഹ വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്

ദോഹ: പശ്ചിമേഷ്യൻ യുദ്ധം കാരണം താൽക്കാലികമായി നിർത്തിയ കോഴിക്കോട്-ദോഹ വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്. ഖത്തർ എയർവേയ്സിന്‍റെ വിമാനം പുലർച്ചെ 2.35ന് കോഴിക്കോട് എത്തി 3.35ന് ദോഹയിലേക്കു മടങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും സർവീസുകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ദോഹയിൽ നിന്നു മറ്റു വിവിധ രാജ്യങ്ങളിലേക്കു കണക്‌ഷൻ വിമാന സർവീസുകളും ഉണ്ടാകും. എയർ ഇന്ത്യ എക്സ്‍പ്രസിന്‍റെ കോഴിക്കോട്- മസ്കറ്റ് വിമാന സർവീസ് ഈ മാസം ആറിന് പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് – മസ്കറ്റ് വിമാന സർവീസ് ആഴ്ചയിൽ മൂന്നു വീതം ഈ മാസം 31 വരെയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസുകൾ ഉണ്ടാകുക.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സർവീസുകൾ എല്ലാ ദിവസവും കൃത്യമായി ഉണ്ടാകും; കോഴിക്കോട് മാനത്ത് വീണ്ടും ആശ്വാസ ചിറകുകൾ; കോഴിക്കോട്- ദോഹ വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ് - Marunadan Malayali | Boolokam