BoolokamBoolokam

ഹഫര്‍ അല്‍ ബാത്തിനില്‍ ഒട്ടകാക്രമണം; ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മരണപ്പെട്ടു

സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ ഒട്ടകത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ തമിഴ്‌നാട് സ്വദേശി മരണപ്പെട്ടു.

വര്‍ഷങ്ങളായി ഹഫര്‍ അല്‍ ബാത്തിന് സമീപമുള്ള മരുഭൂമിയില്‍ ആട്ടിടയനായി ജോലി ചെയ്തു വരികയായിരുന്ന തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി തങ്കദുരൈ രാമസാമി (51) ആണ് മരണപ്പെട്ടത്.

ജോലി ചെയ്യുന്നതിനിടെ ഒട്ടകത്തിന്റെ ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഹഫര്‍ അല്‍ ബത്തീന്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ദിവസങ്ങള്‍ക്ക് ശേഷം അന്തരിച്ചു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികള്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ ഹഫര്‍ അല്‍ ബാത്തിന്‍ ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവര്‍ പൂര്‍ത്തിയാക്കി മൃതദേഹം ചെന്നൈയില്‍ എത്തിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹഫര്‍ അല്‍ ബാത്തിനില്‍ ഒട്ടകാക്രമണം; ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മരണപ്പെട്ടു - Marunadan Malayali | Boolokam