BoolokamBoolokam

'ഒസി കഴിഞ്ഞാൽ പിന്നെ ആർസി തന്നെ'; മുഖ്യമന്ത്രി കസേരയിൽ ചെന്നിത്തല വരണം; കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടാം; സതീശൻ നന്നായി പണിയെടുത്തു, പക്ഷെ മുഖ്യനാകാൻ ഇനിയും അവസരമുണ്ട്; ചർച്ചയായി സന്തോഷ് പണ്ഡിറ്റിന്റെ 'രാഷ്ട്രീയ നിരീക്ഷണം'

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ അടുത്ത മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന നിരീക്ഷണവുമായി താരം സന്തോഷ് പണ്ഡിറ്റ്. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെക്കാൾ മുൻഗണന ചെന്നിത്തലയ്ക്ക് നൽകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഉമ്മൻ ചാണ്ടിക്ക് (OC) ശേഷം രമേശ് ചെന്നിത്തല (RC) മുഖ്യമന്ത്രിയാകണമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. കഴിഞ്ഞ നിയമസഭാ കാലാവധിയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തല നടത്തിയ പ്രകടനം മികച്ചതായിരുന്നുവെന്നും, അഴിമതികൾ പുറത്തുകൊണ്ടുവരാൻ അദ്ദേഹം കഠിനാധ്വാനം ചെയ്തുവെന്നും പണ്ഡിറ്റ് ഓർമ്മിപ്പിക്കുന്നു. അർഹതപ്പെട്ട സീനിയർ നേതാവായതിനാൽ ഇത്തവണ അദ്ദേഹത്തിന് തന്നെ അവസരം നൽകണമെന്നാണ് വാദം.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂർണ രൂപം:

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

അടുത്ത മുഖ്യമന്ത്രി ആരെന്നു ഇന്ന് കേരളം മുഴുവൻ ചർച്ച ചെയ്യുക ആണല്ലോ. ഇതിനായി പ്രധാനമായും 4 നേതാക്കന്മാരെ ആണല്ലോ മുന്നിൽ നിർത്തുന്നത്.. രമേശ്‌ ചെന്നിത്തല ജി, VD സതീശൻ ജി, KC വേണുഗോപാൽ ജി , കുഞ്ഞാലി കുട്ടി ജി. ഇവരിൽ നിന്നും ഒരാളെ select ചെയ്യുവാൻ പറഞ്ഞാൽ ഞാൻ രമേശ്‌ ചെന്നിത്തല ജിയെ മുഖ്യമന്ത്രി ആയി select ചെയ്യും. (തീർത്തും വ്യക്തിപരമായ ചോയ്സ് ആണേ ).. ഉമ്മൻ ചാണ്ടി ജിക്കു ശേഷം ഇദ്ദേഹം.. OC കഴിഞ്ഞാൽ RC...അതിനുള്ള കാരണങ്ങൾ......

VD സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്.അതിന്റെ പ്രതിഫലനം കൂടിയാലും ഇപ്പോഴത്തെ റിസൾട്ട്‌. പക്ഷെ അദ്ദേഹത്തിന് മുഖ്യമന്ത്രി ആകുവാൻ ഇനിയും എത്രയോ അവസരങ്ങൾ മുന്നിലുണ്ട്. പക്ഷെ അതിനു മുൻപുള്ള 5 വർഷങ്ങളിൽ പ്രതിപക്ഷ നേതാവായ രമേശ്‌ ചെന്നിത്തല ജിയുടെ പ്രകടനം മികച്ചത് ആയിരുന്നു.

ഒരുപാട് കഷ്ടപ്പെട്ട് നിരവധി documents, evidence ഒക്കെ വെച്ചു നിരവധി അഴിമതി ആരോപണങ്ങൾ നടത്തി. പക്ഷെ കഴിഞ്ഞ തവണ ഭാഗ്യം ഉണ്ടായില്ല. അതിനാൽ ഇത്രയും സീനിയർ ആയ അദ്ദേഹത്തെ ഇത്തവണ മുഖ്യൻ ആക്കണം. എന്നാൽ KC വേണുഗോപാൽ ജി സീനിയർ നേതാവും, രാഹുൽ ജിയുടെ കൂട്ടുകാരനും ഒക്കെ ആണ്. നെഹ്‌റു കുടുംബവുമായുള്ള അടുത്ത ബന്ധം നല്ലതാണ്. അതുപോലെ മുഖ്യനാകുവാൻ 100 ശതമാനം യോഗ്യനും ആണ്. പക്ഷെ ഈയ്യിടെയായി ലൈവ് ആയി അദ്ദേഹം നില്കുന്നു. നിരവധി വിഷയങ്ങളിൽ ഒറ്റയ്ക്ക് ഇടപ്പെട്ട് കൈയ്യടി നേടി.

എന്റെ അഭിപ്രായത്തിൽ ഒരു വർഷം മുമ്പ് തന്നെ അദ്ദേഹം കൂടുതലായി കേരളം കേന്ദ്രീകരിച്ചു പ്രവർത്തനങ്ങൾ കൂടുതൽ നടത്തണമായിരുന്നു. അതിനാൽ അദ്ദേഹം മുഖ്യനായി വേണോ എന്നു ചിന്തിക്കേണ്ടി വരും. കുഞ്ഞാലി കുട്ടി ജിയുടെ മുസ്ലീം ലീഗിനെക്കാൾ കൂടുതൽ സീറ്റ് കോൺഗ്രസ് ഒറ്റക്ക് നേടും എന്നതിനാൽ യോഗ്യത ഉണ്ടെങ്കിലും അദ്ദേഹം മുഖ്യമന്ത്രി ആകുവാൻ സാധ്യത ഇല്ല. എന്നാൽ മുമ്പ് മഹാരാഷ്ട്രയിൽ സഖ്യ കക്ഷിയായ ശിവസേന പ്രധാന കക്ഷിയായ BJP യോട് മുഖ്യമന്ത്രി പദം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതിനാൽ UDF മുന്നണിയുടെ നട്ടെല്ല് എന്നു കരുതുന്ന മുസ്ലീം ലീഗ് രണ്ടര വർഷം അവർക്കും, രണ്ടര വർഷം കോൺഗ്രസിനും ആയി മുഖ്യമന്ത്രി പദം വീതിക്കണം എന്നും ആവശ്യപ്പെടാവുന്നതാണ്. അങ്ങനെ എങ്കിൽ രണ്ടര വർഷത്തിന് മുസ്ലീം ലീഗിന് മുഖ്യമന്ത്രി പദം രണ്ടര വർഷം കിട്ടും. അതൊന്നും അവർ അംഗീകരിച്ചില്ലെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനം കുഞ്ഞാലി കുട്ടി ജിക്കു നിർബന്ധമായും ആവശ്യപ്പെടാം. കൂടെ മൊത്തം മന്ത്രിമാരുടെ പകുതിയും ലീഗിനായി ചോദിക്കാം.

കേരളത്തിൽ ഇവരിൽ ആര് മുഖ്യമന്ത്രി ആകുമെന്നാണ് നിങ്ങളുടെ അഭിപ്രായം?

(വാൽ കഷ്ണം...ഒരു തിരി തെളിയിക്കുക എന്നത് എളുപ്പമാണ്. അത് അണയാതെ നോക്കുക എന്നത് ബുദ്ധിമുട്ടാണ്. അത് നമ്മുടെ ജീവിതത്തിൽ ആയാലും , രാഷ്ട്രീയത്തിൽ ആയാലും)

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ഒസി കഴിഞ്ഞാൽ പിന്നെ ആർസി തന്നെ'; മുഖ്യമന്ത്രി കസേരയിൽ ചെന്നിത്തല വരണം; കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടാം; സതീശൻ നന്നായി പണിയെടുത്തു, പക്ഷെ മുഖ്യനാകാൻ ഇനിയും അവസരമുണ്ട്; ചർച്ചയായി സന്തോഷ് പണ്ഡിറ്റിന്റെ 'രാഷ്ട്രീയ നിരീക്ഷണം' - Marunadan Malayali | Boolokam