BoolokamBoolokam

'നമ്മുടെ വീട്ടിലേക്ക് മറ്റൊരു ചെറിയ ഹൃദയമിടിപ്പ് കൂടി, പാർട്ണർ ഇൻ ക്രൈമിനെ ഇളൈ കാത്തിരിക്കുന്നു'; വിഡിയോ പങ്കുവെച്ച് അമല പോൾ

കൊച്ചി: കുടുംബത്തിലേക്ക് പുതിയൊരു കുഞ്ഞതിഥിയെ കൂടി വരവേൽക്കാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യൻ താരം അമല പോൾ. സഹോദരൻ അഭിജിത് പോളും ഭാര്യ അൽക്ക കുര്യനും തങ്ങളുടെ ആദ്യ കണ്മണിയെ കാത്തിരിക്കുകയാണെന്ന വാർത്ത വിഡിയോ പങ്കുവെച്ചുകൊണ്ട് താരം പ്രേക്ഷകരെ അറിയിച്ചു.

"നമ്മുടെ വീട്ടിലേക്ക് മറ്റൊരു ചെറിയ ഹൃദയമിടിപ്പ് കൂടി എത്തുന്നു. തന്റെ 'പാർട്ണർ ഇൻ ക്രൈമിനെ' കാണാൻ ഇളൈ കാത്തിരിക്കുകയാണ്. പുതിയ മാതാപിതാക്കൾക്ക് ഏറ്റവും സന്തോഷകരമായൊരു യാത്ര ആശംസിക്കുന്നു"– വീഡിയോയ്ക്കൊപ്പം അമല കുറിച്ചു. അമലയുടെ മകൻ ഇളൈയ്ക്ക് കൂട്ടായി സഹോദരപുത്രനോ പുത്രിയോ എത്തുന്നു എന്ന വാർത്ത ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

2021-ലാണ് അമലയുടെ സഹോദരനും മെർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ അഭിജിത് പോളും അൽക്ക കുര്യനും വിവാഹിതരായത്. മോഹൻലാൽ ചിത്രമായ 'ലൈല ഓ ലൈല'യിൽ അഭിജിത് വേഷമിട്ടിട്ടുണ്ട്. 2023 നവംബറിലായിരുന്നു അമല പോളും ജഗദ് ദേശായിയും തമ്മിലുള്ള വിവാഹം. 2024 ജൂൺ 11-ന് ജനിച്ച മകൻ ഇളൈയുടെ വിശേഷങ്ങൾ അമല നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ആസിഫ് അലി നായകനായെത്തിയ 'ലെവൽ ക്രോസ്' എന്ന ചിത്രത്തിലാണ് അമല പോൾ അവസാനമായി അഭിനയിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!