BoolokamBoolokam

'ബാത്‌റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന ഒരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറുകയും ചുംബിക്കുകയും (ഫ്രഞ്ച് കിസ്സ്) ചെയ്യുന്നു; ആ പുള്ളിക്കാരി ആരാണെന്ന് ആ ടീമിലുള്ള എല്ലാവര്‍ക്കും അറിയാം; ഒരു നിമിഷം ഞാന്‍ തരിച്ചുനിന്നുപോയി; ഒരു ഭാര്യയും കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ച'; വെളിപ്പെടുത്തലുമായി വീണ്ടും സജ്‌ന നൂര്‍

കൊച്ചി: ബിഗ് ബോസ് താരവും മുന്‍ ഭര്‍ത്താവുമായ ഫിറോസ് ഖാനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സജ്ന നൂര്‍ വീണ്ടും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ടെലിവിഷന്‍ പ്രോഗ്രാമിന്റെ ഷൂട്ടിംഗിന് ശേഷം നടന്ന രാത്രികാല പാര്‍ട്ടിയില്‍ താന്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ചയെക്കുറിച്ചാണ് സജ്ന തന്റെ പുതിയ വീഡിയോയില്‍ തുറന്നു പറയുന്നത്. സഹപ്രവര്‍ത്തകരായ ജിഷിന്‍, പ്രമോദ്, ബഷീര്‍ ബാഷി, മൃദുല തുടങ്ങിയവര്‍ പങ്കെടുത്ത ഒരു ടെലിവിഷന്‍ പരിപാടിയുടെ സമാപന പാര്‍ട്ടിയിലായിരുന്നു സംഭവം. ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും ചേര്‍ന്ന് സിഗരറ്റ് പരസ്പരം കൈമാറുകയും ചുംബിക്കുകയും (ഫ്രഞ്ച് കിസ്സ്) ചെയ്യുന്നു. ജിഷിന്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ ഈ കാഴ്ച കണ്ട് സ്തബ്ധരായി സജ്നയെ നോക്കുന്നുണ്ടായിരുന്നു. ആ നടി ആരാണെന്ന് ആ സംഘത്തിലുള്ള എല്ലാവര്‍ക്കും അറിയാമെന്നും സജ്ന വെളിപ്പെടുത്തി. ഒരു ഭാര്യയും കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ചയാണ് അവിടെ കണ്ടതെന്ന് സജ്ന പറയുന്നു

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിഡിയോയിലാണ് സജ്‌നയുടെ വെളിപ്പെടുത്തല്‍. പറയാന്‍ വിട്ടുപോയ ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ടെന്നും ഒരുപാട് സംഭവങ്ങളുള്ളതുകൊണ്ടാണ് ഇക്കാര്യം വിട്ടുപോയതെന്നും പറഞ്ഞാണ് സജ്‌ന വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ഒരു ടെലിവിഷന്‍ പ്രോഗ്രാമിന്റെ ഷൂട്ടിങ് കഴിഞ്ഞ് എല്ലാവരും ഒത്തുചേര്‍ന്ന ഒരു നൈറ്റ് പാര്‍ട്ടിക്കിടയിലാണ് സംഭവം. എല്ലാവരും രസമായിട്ട് തമാശ പറയുന്നു. പെണ്ണുങ്ങളെല്ലാം ജ്യൂസ് കുടിക്കുന്നു, ആണുങ്ങള്‍ മദ്യം കുടിക്കുന്നു. അങ്ങനെ കുറെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഷൂട്ട് ഒക്കെ കഴിഞ്ഞ് വലിയ തിരക്കുകള്‍ കഴിഞ്ഞ് ഇരിക്കുകയാണ്. എല്ലാവരും തമാശകള്‍ പറഞ്ഞ് ആസ്വദിച്ചിരുന്ന ആ സമയത്ത്, ഹാളിലെ ഒരു അലമാരയുടെ കണ്ണാടിയിലൂടെ ബാത്‌റൂമിന് അടുത്തുള്ള ഭാഗം എനിക്ക് പ്രതിഫലിച്ചു കാണാമായിരുന്നു.

അപ്പോഴാണ് ജിഷിന്‍ ചേട്ടന്‍ അടക്കമുള്ളവര്‍ സ്തബ്ധരായി എന്നെ നോക്കുന്നത് ഞാന്‍ ശ്രദ്ധിക്കുന്നത്. എന്തുപറ്റിയെന്ന് മനസ്സിലാകാതെ ഞാന്‍ സ്തംഭിച്ചു നില്‍ക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. ആ മുറിയിലെ അലമാരയുടെ ഒരു വാതില്‍ തുറന്നു കിടക്കുന്നുണ്ടായിരുന്നു. അതിലെ കണ്ണാടിയില്‍ ബാത്‌റൂമിന്റെ ഭാഗമാണ് പ്രതിഫലിക്കുന്നത്. ആ കണ്ണാടിയിലൂടെയാണ് ഒരിക്കലും ഒരു ഭാര്യ കാണാന്‍ പാടില്ലാത്ത കാഴ്ച കണ്ടതെന്നും സജ്‌ന പറയുന്നു. 'ബാത്‌റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറുകയും ചുംബിക്കുകയും (ഫ്രഞ്ച് കിസ്സ്) ചെയ്യുന്നു, ആ പുള്ളിക്കാരി ആരാണെന്ന് ആ ടീമിലുള്ള എല്ലാവര്‍ക്കും അറിയാം. കണ്ടത് വിശ്വസിക്കാനാവാതെ ഒരു നിമിഷം ഞാന്‍ തരിച്ചുനിന്നുപോയി.

പെട്ടെന്നുതന്നെ ഞാന്‍ അങ്ങോട്ട് ചാടിവീണ് വലിയ പ്രശ്‌നമുണ്ടാക്കി. അവിടെ കിടന്ന് ഭയങ്കര കരച്ചിലും ബഹളവുമായി. ഒടുവില്‍ അവിടെ നില്‍ക്കാന്‍ കഴിയാതെ ഞാന്‍ ഇറങ്ങിപ്പോയി. അന്ന് രാത്രി എന്റെ കൂടെ വര്‍ക്ക് ചെയ്തിരുന്ന മൃദുലയുടെ മുറിയിലാണ് ഞാന്‍ കരഞ്ഞുകൊണ്ട് അഭയം തേടിയത്. പക്ഷേ, പിറ്റേന്ന് രാവിലെ പതിവുപോലെ അയാള്‍ വന്ന് എന്റെ കാലുപിടിച്ചു മാപ്പ് പറഞ്ഞു. അത് അറിയാതെ പറ്റിപ്പോയതാണെന്ന് പറഞ്ഞ് എന്നെ വീണ്ടും വിശ്വസിപ്പിച്ചു. വിവാഹ ജീവിതത്തിന്റെ തുടക്കകാലം മുതല്‍ ഒത്തിരി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സജ്‌ന പറഞ്ഞു..

ഇനി താന്‍ ഞങ്ങളെക്കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോ, ഞങ്ങള്‍ ദ്രോഹിച്ചു എന്നോ വേറെ ആണുങ്ങളോടൊപ്പം പോയി എന്നോ എന്ത് വേണമെങ്കിലും തനിക്ക് പറയാം. കൂടെ വര്‍ക്ക് ചെയ്യുന്നവരോടൊക്കെ ഞങ്ങളെക്കുറിച്ച് മോശമായി പറയുന്നതാണ് ഇയാളുടെ ഭീഷണി. ഇയാള്‍ വളര്‍ന്ന രീതികളും ഇയാളുടെ മനസ്സിലുള്ള ട്രോമകളും മറ്റുള്ള പെണ്ണുങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണ്. തന്റെ ഭാര്യമാരെ ഉപദ്രവിക്കുന്നതും മറ്റുള്ള പെണ്ണുങ്ങളെ അബ്യൂസ് ചെയ്യുന്നതും ഇയാളുടെ ഒരു പ്രതികാരം തീര്‍ക്കലാണോ എന്ന് എനിക്ക് സംശയമുണ്ട്. ഇനി എന്തും ആയിക്കോട്ടെ, ഇയാള്‍ അടുത്ത വിഡിയോ ഇടാന്‍ പോകുന്നുണ്ടാകാം. പക്ഷേ എന്നെക്കൊണ്ട് ഇതെല്ലാം ഫിറോസ് ഖാന്‍, താന്‍ പറയിപ്പിച്ചതാണ്. ഞങ്ങള്‍ ആരോടൊപ്പം ജീവിച്ചെന്നോ കൊല്ലാന്‍ പോകുന്നു എന്നോ ഒക്കെയാണോ താന്‍ പറയുന്നത്? വെട്ടി കൊല്ലാനാണോ അതോ വലിച്ച് കീറാനാണോ തന്റെ ഭാവം? തന്റെ ബോംബല്ലേടോ ഇന്ന് പൊട്ടിയിരിക്കുന്നത്? മകന് വേണ്ടി ക്ഷമിച്ച് ക്ഷമിച്ച് അങ്ങേയറ്റം എത്തിയപ്പോഴാണ് എനിക്ക് ഇതെല്ലാം പറയേണ്ടിവന്നതെന്നും സജ്‌ന പറയുന്നു.

ഫിറോസ് ഖാന് പരസ്ത്രീ ബന്ധങ്ങളുണ്ടായിരുന്നുവെന്നും അശ്ലീല ചാറ്റ് കണ്ട് തകര്‍ന്ന താന്‍ ഞരമ്പ് മുറിച്ചുവെന്നും നേരത്തെ സജ്ന പറഞ്ഞിരുന്നു. പിന്നാലെയാണ് താരം പുതിയ വെളിപ്പെടുത്തലുമായെത്തിയത്. ആ വാക്കുകളിലേക്ക്:

വിഡിയോ എടുത്തു കഴിഞ്ഞപ്പോഴാണ് വിട്ടുപോയ ആ സംഭവം ഓര്‍മ വന്നത്. ഒന്നോ രണ്ടോ കാര്യങ്ങള്‍ ആണെങ്കില്‍ നമുക്ക് ഓര്‍ത്തുവെക്കാം. ഇതിപ്പോള്‍ ഒത്തിരി ഉള്ളതുകൊണ്ട് പലതും മറന്നുപോയി. ഏഴെട്ട് വര്‍ഷം മുമ്പ് നടന്ന ആ സംഭവം ഇപ്പോള്‍ ഒരു ട്രോള്‍ വിഡിയോ കണ്ടപ്പോള്‍ ഓര്‍മ വന്നു. ചിലപ്പോള്‍ അതൊരു യാദൃശ്ചികതയാകാം. പുള്ളിക്കാരിയെ ഞാനൊരു സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ബഷീര്‍ ബഷി, മൃദുല, ജിഷിന്‍ ചേട്ടന്‍, പ്രമോദേട്ടന്‍ അങ്ങനെ കുറേ ആര്‍ട്ടിസ്റ്റുകളുള്ള പരിപാടിക്കിടെയാണ് സംഭവം. ഷൂട്ടെല്ലാം കഴിഞ്ഞ് നൈറ്റ് പാര്‍ട്ടിയുണ്ടായിരുന്നു. എല്ലാവരുമുണ്ടായിരുന്നു. ആ അടിച്ചുപൊളിയുടെ ഇടയ്ക്ക് ഒരു സംഭവമുണ്ടായി. അയാള്‍ ഇത് കള്ളമാണെന്ന് പറയും. കാരണം തെളിവായി കാണിക്കാന്‍ ഈ മുറിവുകളൊക്കയോ ഉള്ളൂ.

ഞങ്ങളെല്ലാവരും തമാശയൊക്കെ പറഞ്ഞിരിക്കുകയാണ്. ഡ്രിങ്സ് കുടിക്കുന്നവര്‍ ഡ്രിങ്ക്സും കുടിക്കുന്നുണ്ട്. ആ സമയത്താണ് സംഭവം. തമാശയൊക്കെ പറഞ്ഞ് ഇരിക്കുമ്പോള്‍ ജിഷിന്‍ ചേട്ടനും മറ്റുചിലരും എന്നെ സ്റ്റക്ക് ആയിട്ട് നോക്കുകയാണ്. ഇതെന്താണെന്ന് ഞാന്‍ വിചാരിച്ചു. നോക്കിയപ്പോള്‍ കണ്ണാടിയിലൂടെ ബാത്ത് റൂം കാണാന്‍ പറ്റുന്നുണ്ടായിരുന്നു. അവിടെ ആ പുള്ളിക്കാരിയും ഫിറോസ് ഖാനും സിഗരറ്റ് വലിക്കുന്നു, ഫ്രഞ്ച് കിസ് ചെയ്യുന്നു. ഇതാണ് ഞാന്‍ കാണുന്നത്.

കണ്ടിട്ട് ഞാന്‍ സ്റ്റക്ക് ആയി നിന്നുപോയി. അവരെല്ലാം എന്നെ നോക്കുന്നുണ്ട്. ഒരു നിമിഷം ബ്ലാങ്ക് ആയി പോയെങ്കിലും പെട്ടെന്ന് ഞാന്‍ അവിടെ ചെന്ന് ബഹളമുണ്ടാക്കി. കരച്ചിലും ബഹളവുമായി. അവിടെ നിന്നും ഇറങ്ങി പോന്നു. മൃദുലയുടെ കൂടെ റൂമിലാണ് ആ രാത്രി കിടന്നത്. രാവിലെ ഇതുപോലെ കാല് പിടിച്ച് മാപ്പ് പറയലും മറ്റും നടന്നു. പറ്റിപ്പോയതാണെന്ന് പറഞ്ഞു. എഴെട്ട് വര്‍ഷം മുമ്പാണ് ആ സംഭവം. ജിഷിന്‍ ചേട്ടനും പ്രമോദേട്ടനുമൊക്കെ ഫിറോസിനെ പേടിച്ച് പറയുമോ എന്നറിയില്ല.

ആ പെണ്‍കുട്ടിയെ പിന്നീട് ഒരു സിനിമയില്‍ കണ്ടു. ഇപ്പോള്‍ വിഡിയോകള്‍ നോക്കുന്നതിനിടെ ആ കുട്ടിയുടെ വിഡിയോ കൃത്യം എന്റെ മുന്നില്‍ വന്നു. അപ്പോഴാണ് മറന്നുപോയ ഈ പ്രധാനപ്പെട്ട കാര്യം വീണ്ടും ഓര്‍മ വന്നത്. ഇതുപോലെ ഒത്തിരി കാര്യങ്ങള്‍ ഞാന്‍ പിടിച്ചിട്ടുള്ളതുകൊണ്ട് പലതും മറന്നുപോയി.

ഇനി താന്‍ ഞങ്ങളെക്കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോ. കൂടെ വര്‍ക്ക് ചെയ്യുന്നവരോട് ഞങ്ങളെക്കുറിച്ച് മോശമായി പറയുമെന്നാണ് ഇയാളുടെ ഭീഷണി. ഇയാള്‍ വളര്‍ന്ന രീതികളും അനുഭവിച്ച ട്രോമകളുമുണ്ട്. അത് മറ്റ് പെണ്ണുങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. തന്റെ ഭാര്യമാരെ ഉപദ്രവിക്കുന്നതും മറ്റുള്ള പെണ്ണുങ്ങളെ അബ്യൂസ് ചെയ്യുന്നതവും ഇയാളുടെ പ്രതികാരം തീര്‍ക്കലാണോ എന്ന് സംശയമുണ്ട്.

എന്നെക്കൊണ്ട് ഇതെല്ലാം ഫിറോസ് ഖാന്‍ പറയിപ്പിച്ചതാണ്. ഞങ്ങള്‍ ആരോടൊപ്പം ജീവിച്ചെന്നോ കൊല്ലാന്‍ പോകുന്നു എന്നോ ഒക്കെയാണോ താന്‍ പറയാന്‍ പോകുന്നത്? വെട്ടി കെല്ലാനാണോ അതോ വലിച്ച് കീറാനാണോ തന്റെ ഭാവം? തന്റെ ബോംബല്ലെടോ ഇന്ന് പൊട്ടിയിരിക്കുന്നത്? മകന് വേണ്ടി ക്ഷമിച്ച് ക്ഷമിച്ച് അങ്ങേയറ്റം എത്തിയപ്പോഴാണ് എനിക്ക് ഇതെല്ലാം പറയേണ്ടി വന്നത്.

താന്‍ ഇനി എന്ത് വേണമെങ്കിലും കളിച്ചോ. വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ. ഞങ്ങള്‍ അഥവാ തന്നെ വിട്ടു പോയിട്ടുണ്ടെങ്കില്‍ അത് തന്റെ കഴിവുകേടാണ്. ഒരു പെണ്ണിനെ നോക്കേണ്ട രീതിയില്‍ നോക്കാത്തതു കൊണ്ടും താന്‍ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ നടന്നതു കൊണ്ടുമാണ് ഞങ്ങള്‍ പോയത്. ഇനി ഞാന്‍ തുടങ്ങുകയാണ്. എന്റെ കുഞ്ഞുങ്ങളുടെ പേര് ചീത്തയാകരുതെന്ന് കരുതിയാണ് ഇത്രയും കാലം ക്ഷമിച്ചത്. ഇനി നിയമത്തിന് വിട്ടു കൊടുക്കും. അവര്‍ തീരുമാനിക്കട്ടെ താന്‍ ആരാണെന്ന്.

എന്റെ മോന് അവന്റെ പപ്പയെ ജീവനാണ്. അവന്‍ വളരുമ്പോള്‍ സത്യം മനസിലാക്കട്ടെ. പണം വാങ്ങിയും പീഡിപ്പിച്ചും മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയും താന്‍ എന്തുണ്ടാക്കി? വിവാഹമോചനം തരാതെയും ആദ്യ ഭാര്യയെ ഉപദ്രവിച്ചും നടക്കുന്ന താന്‍ ഒന്നിനും കൊള്ളാത്തവനാണ്. അവര്‍ മാധ്യമങ്ങളില്‍ വന്നില്ലെങ്കിലും നിയമപരമായി മുന്നോട്ട് പോകും. നിങ്ങളെപ്പോലെ ഒരു വൃത്തികെട്ടവന്‍ ഇനി ഈ ലോകത്ത് അന്തസ്സോടെ ജീവിക്കേണ്ടതില്ല, നിയമം നിങ്ങളെ വലിച്ചുകീറട്ടെ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ബാത്‌റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന ഒരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറുകയും ചുംബിക്കുകയും (ഫ്രഞ്ച് കിസ്സ്) ചെയ്യുന്നു; ആ പുള്ളിക്കാരി ആരാണെന്ന് ആ ടീമിലുള്ള എല്ലാവര്‍ക്കും അറിയാം; ഒരു നിമിഷം ഞാന്‍ തരിച്ചുനിന്നുപോയി; ഒരു ഭാര്യയും കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ച'; വെളിപ്പെടുത്തലുമായി വീണ്ടും സജ്‌ന നൂര്‍ - Marunadan Malayali | Boolokam