BoolokamBoolokam

'ലവ് ഹെർ ലൈക്ക് ദിസ്', ഭാര്യയെ എങ്ങനെ സ്നേഹിക്കാമെന്ന് പുസ്തകമെഴുതി; ജീവിതത്തിൽ 'ഡബിൾ' വിവാഹം; കള്ളത്തരം പൊളിച്ചത് ഫേസ്ബുക്ക് കമന്റ്; ഇരട്ട വിവാഹക്കേസിൽ കുടുങ്ങിയത് 62-ാം വയസ്സിൽ; പാസ്റ്റർ അഴിക്കുള്ളിൽ

മയാമി: ഭാര്യയെ എങ്ങനെ സ്നേഹിക്കണം എന്നതിനെക്കുറിച്ച് പുസ്തകമെഴുതിയ പാസ്റ്റർ ഒടുവിൽ ബഹുഭാര്യാത്വ കേസിൽ അഴികൾക്കുള്ളിലായി. ഫ്ലോറിഡ സ്വദേശിയായ ലെസ്ലി വില്യംസ് (62) ആണ് നിയമപരമായി ഒരു ഭാര്യ നിലവിലിരിക്കെ രണ്ടാമതും വിവാഹം കഴിച്ച് പോലീസിന്റെ പിടിയിലായത്. ജോർജിയയിൽ ഒരു സ്ത്രീയുമായി നിയമപരമായി വിവാഹിതനായി കഴിയുമ്പോഴാണ് ലെസ്ലി ഫ്ലോറിഡയിൽ രഹസ്യമായി മറ്റൊരു വിവാഹം കഴിച്ചത്.

കഴിഞ്ഞ ഡിസംബറിൽ തന്റെ പുതിയ വിവാഹത്തിന്റെ വിവരം സന്തോഷത്തോടെ ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. എന്നാൽ ഈ പോസ്റ്റിന് താഴെ "താങ്കൾ നേരത്തെ തന്നെ വിവാഹിതനല്ലേ?" എന്ന കമന്റുകൾ വന്നതോടെ പാസ്റ്ററുടെ കളി പാളി. വിവാദം ഭയന്ന് രണ്ട് മാസത്തിന് ശേഷം പുതിയ ഭാര്യയുടെ ചിത്രം ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യുകയും പ്രൊഫൈലിൽ 'വിവാഹിതൻ' എന്നത് മാറ്റി 'അവിവാഹിതൻ' എന്നാക്കുകയും ചെയ്തു

എന്നാൽ അപ്പോഴേക്കും പരാതി പോലീസിലെത്തിയിരുന്നു. ഏപ്രിൽ 3-ന് ജോർജിയ പോലീസ് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെ തുടർന്ന് ഏപ്രിൽ 22-ന് ഫ്ലോറിഡയിലെ വീട്ടിൽ വെച്ച് ഇദ്ദേഹത്തെ പിടികൂടി. 2017-ൽ ലെസ്ലി വില്യംസ് രചിച്ച 'ലവ് ഹെർ ലൈക്ക് ദിസ്, ലവിങ് ഹെർ ഹാസ് നെവർ ബീൻ ഡീപ്പർ' എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബൈബിൾ തത്വങ്ങൾ അടിസ്ഥാനമാക്കി പുരുഷന്മാർ എങ്ങനെ ഭാര്യമാരെ സ്നേഹിക്കണമെന്നും ദാമ്പത്യം ദൃഢമാക്കണമെന്നുമാണ് പുസ്തകത്തിലൂടെ ഇദ്ദേഹം ലോകത്തെ പഠിപ്പിച്ചിരുന്നത്. ഭാര്യ-ഭർത്തൃ ബന്ധത്തിന്റെ വിശുദ്ധിയെക്കുറിച്ചും ദാമ്പത്യം തകർക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പുസ്തകത്തിൽ വാചാലനാകുന്ന പാസ്റ്റർ തന്നെയാണ് ഇപ്പോൾ ഈ അറസ്റ്റിലായിരിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!