
കൊച്ചി: പ്രണയം നടിച്ച് കൊച്ചിയില്‍ താമസിക്കുന്ന സ്ത്രീയില്‍ നിന്നും 65 ലക്ഷം രൂപ തട്ടിയ കേസില്‍ ബിഗ് ബോസ് (Bigg Boss) താരവും നടനുമായ ഷിയാസ് കരീമിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പരാതിക്കാരി. പരാതിക്കാരിയില്‍ നിന്ന് ഗൂഗിള്‍പേ വഴിയും അക്കൗണ്ട് ട്രസ്ഫര്‍ വഴിയും ലക്ഷങ്ങള്‍ വാങ്ങി .2024 മുതല്‍ ആണ് ഷിയാസ് പണം വാങ്ങിയത്. ഷിയാസിന്റെ അക്കൗണ്ടിലും കുടുംബാഗങ്ങളുടെ അക്കൗണ്ടിലും പണം വാങ്ങിയതിന്റെ തെളിവുകള്‍ അടക്കമാണ് പുറത്തുവന്നത്. ഒരു ലക്ഷം രൂപ വരെയുള്ള തുകകളാണ് അക്കൗണ്ട് വഴി കൈപ്പറ്റിയത്. പണം കൈമാറിയതിന്റെ രേഖകളാണ് പുറത്തുവിട്ടത്. കൂടാതെ അവരെ സ്വാധീനിക്കാനും അനുനയിപ്പിക്കാനും ശ്രമിക്കുന്നതിന്റെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നു. ഷിയാസ് കരിം വിവാഹിതനായ ശേഷം പരാതിക്കാരിയുമായി സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശമാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. ജിമ്മിന്റെ നവീകരണത്തിനടക്കം ഷിയാസ് പണം ആവശ്യപ്പെടുന്നതും, പണം നേരിട്ട് നല്‍കിയാല്‍ മതിയെന്നു പറയുന്നതും നേരത്തെ പുറത്തുവന്ന ശബ്ദ സന്ദേശത്തിലുണ്ടായിരുന്നു.
ബിഗ് ബോസ് താരം ഷിയാസ് കരിം പീഡന പരാതി നല്‍കിയ യുവതിയുമായി വിവിധ ഘട്ടങ്ങളില്‍ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ സംഭാഷണങ്ങളില്‍ നിന്ന് വിവാഹം, ബിസിനസ് പ്ലാനുകള്‍, വ്യക്തിപരമായ തര്‍ക്കങ്ങള്‍ എന്നിവ പരാമര്‍ശിക്കുന്നുണ്ട്. ഒരു ശബ്ദ സന്ദേശത്തില്‍ കല്യാണത്തിന് മുന്നോടിയായി 15-ാം തീയതിക്കുള്ളില്‍ സ്വര്‍ണ്ണം വാങ്ങണമെന്നും 16-ാം തീയതി താന്‍ പോകുമെന്നും ഷിയാസ് പറയുന്നുണ്ട്. സ്വര്‍ണ്ണം താന്‍ തന്നെ വന്ന് കളക്ട് ചെയ്‌തോളാം എന്നും ശബ്ദരേഖയിലുണ്ട്. കല്യാണത്തിന് ഉപയോഗിക്കാന്‍ ചുവന്ന നിറത്തിലുള്ള 'ഓഡി' കാര്‍ വേണമെന്നും അഞ്ച് ലക്ഷം രൂപ കൊടുത്താല്‍ ലീസിന് വണ്ടി കിട്ടുമെന്നും ഷിയാസ് പറയുന്നു.
പെരുമ്പാവൂരില്‍ ഒരു സലൂണ്‍ തുടങ്ങാന്‍ പ്ലാന്‍ ഉണ്ടെന്നും ജിമ്മിന്റെ പണികള്‍ നടക്കുകയാണെന്നും ഷിയാസ് പറയുന്നു. പരാതിക്കാരിയായ യുവതിയെ പെരുമ്പാവൂരിലേക്ക് വീട് മാറ്റാന്‍ നിര്‍ബന്ധിക്കുന്നത് എപ്പോഴും കാണാന്‍ വേണ്ടിയാണെന്നും കോഴിക്കോട്ടേക്ക് ഓടിയെത്താന്‍ ബുദ്ധിമുട്ടാണെന്നും ഷിയാസ് വ്യക്തമാക്കുന്നുണ്ട്. മറ്റൊരു യുവതിയെക്കുറിച്ച് സംഭാഷണത്തില്‍ പരാമര്‍ശമുണ്ട്. യുവതിയും ദര്‍ഫയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കണമെന്നും എല്ലാവരും കൂടെ സന്തോഷത്തോടെ ഇരിക്കണമെന്നുമാണ് ഷിയാസ് പറയുന്നത്. 'നീ ദര്‍ഫയുമായി വിഷയം തീര്‍ക്ക്, അല്ലെങ്കില്‍ എനിക്ക് ഭ്രാന്ത് പിടിക്കും' എന്ന് ഷിയാസ് പറയുന്നു. അവള്‍ക്ക് മെസ്സേജ് അയച്ച് സംസാരിക്കാന്‍ യുവതിയെ പ്രേരിപ്പിക്കുന്നുണ്ട്. തന്റെ ഉമ്മ യുവതിയെ വിളിക്കാറുണ്ടെന്നും അത് ഉമ്മയ്ക്ക് സംസാരിക്കാന്‍ ആരുമില്ലാത്തതുകൊണ്ടാണെന്നും ഷിയാസ് പറയുന്നു. ഉമ്മയോട് താന്‍ വിളിക്കാറില്ല എന്ന് പറയരുതെന്നും നിര്‍ദ്ദേശമുണ്ട്. നോമ്പുകാലമായതുകൊണ്ടും കൂടെ എപ്പോഴും ദര്‍ഫ ഉള്ളതുകൊണ്ടുമാണ് വിളിക്കാത്തതെന്ന് ഷിയാസ് ന്യായീകരിക്കുന്നു. 'നമ്മള്‍ കല്യാണം കഴിച്ചിട്ട് മാറിയതൊന്നുമല്ലല്ലോ, ഇത് അഡ്ജസ്റ്റ് ചെയ്ത് പോകേണ്ട ജീവിതമാണ്' എന്നും ഷിയാസ് ശബ്ദരേഖയില്‍ പറയുന്നു.
ഓഡിയോ സന്ദേശത്തിലെ സംഭാഷണങ്ങള്‍ ഇങ്ങനെ:
കോഴിക്കോട് വരുന്നുണ്ട്. അപ്പൊ ഞാന്‍ കളക്റ്റ് ചെയ്‌തോളാം. ഇന്‍ഷാ അള്ളാ. ഓക്കേ. ഞാന്‍ കാസര്‍ഗോഡ് മറ്റേ കേസിന്റെ ആവശ്യമായിട്ട് പോകുന്നുണ്ട്. അപ്പൊ ഞാന്‍ അവിടുന്ന് പോരുമ്പോള്‍ ഞാന്‍ വന്ന് കളക്ട് ചെയ്തിട്ട് പോകുന്നതാണ്. 15 ആം തീയതിക്ക് മുന്നേ പര്‍ച്ചേസ് ചെയ്യണം ഗോള്‍ഡ്. കാര്യം 16 ആം തീയതി ഞാന്‍ പോകല്ലേ. 15 ആം തീയതിക്ക് ഉള്ളില്‍ പര്‍ച്ചേസ് ചെയ്തിട്ട് പോകണം ഇവിടുന്ന്. ഓക്കേ എനിക്കൊരു കല്യാണത്തിന് ഒരു ഓടി ഉപയോഗിക്കണം റെഡ് വണ്ടി. അഞ് ലക്ഷം രൂപ കൊടുത്ത ലീസിന് വണ്ടി കിട്ടും. അത്എടുത്താല്‍ ഇങ്ങനെ ആലോചിക്കണ്ട. അപ്പ ഓക്കെ ഗുഡ് നൈറ്റ് ഗുഡ് നൈറ്റ് 23ാം തം തക്ക് ഞാന്‍ വിടെ എത്തു ഇന്‍ഷാ അള്ളാ പൊളിക്കാം നമുക്ക്
എനിക്ക് സത്യം ടെന്‍ഷന്‍ ഉണ്ട് കാര്യം ദര്‍ഫ നിങ്ങളെ പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ ചോദിക്കാതിരിക്കല്ല കാര്യം ദര്‍ഫനെക്കാള്‍ മുമ്പ് ഞാന്‍ നിന്നെ പരിചയപ്പെട്ടതാ അപ്പോ പിന്നെ എനിക്ക് നീയാണ് ഇമ്പോര്‍ട്ടന്റ് അത് ഒരു കാര്യം മനസ്സിലാക്കാം മനസ്സിലായോ അപ്പോ അവള്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ അവളോട് ചോദിക്കും പള്ളിയില്‍ പോയി ഫുഡ് കഴിച്ച് ഉദ്ഘാടനം റെഡിയാകും ഞാനൊരുഏഴ മണിഏഴര വീട്ടില്‍ വരും എന്നിട്ട് ഞാന്‍ കണ്ണൂര്‍ പോകും അല്‍ഹംദുലില്ലാ ഞാന്‍ നോക്കിയാണ് ഞാന്‍ ഇന്‍ഷാ അള്ളാ അങ്ങനെ ചെയ്യാം ഞാനിപ്പോ ഒരു സലൂണ്‍ തുടങ്ങാന്‍ പ്ലാന്‍ സലൂര്‍ നോക്കിക്കണം അതാ പ്ലാന്‍ അവളും തിരക്കാവില്ല അവള്‍ക്ക് ബിസിനസ് നോക്കും പെരുമ്പാവ നല്ലൊരു സ്ഥലം തുടങ്ങണം ഇന്‍ഷാ അള്ളാ ബാലന്‍സ് അയച്ചില്ലോ മറന്നാ ഷഡ് ഇടാറില്ല എന്നാ പറഞ്ഞേ ഫ്രിഡ്ജ് ഞാന് ഓഫ് ചെയ്തില്ല ട്ടോ ഫ്രിഡ്ജ് ഓഫ് ചെയ്യാന്‍ വിട്ടുപോയി അല്‍ഹംദുലില്ലാ ഞാന്‍ നോക്കിയാണ് പോ ഞാനൊരു ഏഴമണിഏഴ വരെ ആകുമ്പോ വീട്ടില്‍ വരും എന്നിട്ട് ഞാന്‍ കണ്ണൂര പോകും പെരുമ്പാവൂര അടിയില്‍ നോക്കിയ മതി ഐബീസിന് എങ്ങനെ വരും അള്ളാ അപ്പ എങ്ങനെ 25 എനിക് ഒന്നും ആവല്ല ട്ടോ
നീ ഗര്‍ഫായിട്ട് വിഷയം തീര്‍ന്നുകൊണ്ട അല്ലെങ്കില്‍ എനിക്ക് അത് കുഴപ്പമില്ല തടിച്ച നാട്ടിലും പട്ടിണി ശരിയായിക്കോളും നീ ഗര്‍ഫായിട്ട് വിഷയം തീര്‍ക്കോ അല്ലെങ്കില്‍ എനിക്ക് എനിക്ക് ഭ്രാന്ത് പിടിക്കും നിങ്ങള്‍ രണ്ടാളും എനിക്ക് വേണം ഞാന്‍ ജീവിക്കണമെങ്കില്‍ നിങ്ങളൊക്കെ വേണം നിങ്ങള്‍ തന്നെ അവളുടെ അടുത്ത് മെസ്സേജ് അയച്ച് അവള നീ ഇത് ചെയ്‌തേ റിക്വസ്റ്റ് ഇട്ട് മെസ്സേജ് അയച്ച് പറയട്ടെ കാര്യങ്ങള ജസ്റ്റ് സംസാരിക്ക് ജൂ പ്ലീസ് ഈ ജിം തുട എനിക്ക് സമാനത്തോടെ ജീവിക്കാന്‍ വേണ്ടാ എല്ലാവരും കൂടെ സന്തോഷത്തോടെ എല്ലാരും വേണം എനിക്ക് ദര്‍ഫ് മാത്രമല്ല നിങ്ങള്‍ എല്ലാവരും വേണം ഞാന്‍ നിന്റെ പെരുമ്പാവര്‍ക്ക് വീട് മാറന്നൊക്കെ പറഞ്ഞത് എനിക്ക് നിന്നെ ഇടക്കറി കാണാന്‍ വേണ്ടിയാണ് നിക് എന്ത പ്രശ്‌നം വന്ന ഞാന്‍ ഇവിടെ വന്ന് ഇടപെടാന്‍ വേണ്ടിയാണ് എനിക്ക് എപ്പോഴും കോഴിക്കോട് ഓടി എത്താന്‍ പറ്റില്ല
ഇത് കേട്ട സെവന്‍ അത്യാവശ്യം വേണം ഒരു ഒന്ന് രണ്ട് ദിവസം അനുള്ളൂ റെഡിയാക്കണം മതി നോക്ക് പെരുന്നാള്‍ കഴിഞ്ഞിട്ട് മതി മതി ബുദ്ധിമുട്ടാണെങ്കില്‍ കുഴപ്പമില്ല കേട്ടോ പെരുന്നാള്‍ കഴിഞ്ഞിട്ട് മതി അല്ലെങ്കില്‍ കുഴപ്പമില്ല അന്നാ ഓക്കെ സെറ്റ് സെറ്റ് ചെയ്തിട്ട് പറ ഇന്‍ഷാ അള്ളാ എവിടെ ഞാന്‍ കളക്ട് ചെയ്തളാം. അല്ലെങ്കില്‍ എത്തിച്ച കൊച്ചിയിലേക്ക് ഇന്‍ഷാ അള്ളാ ഉമ്മാടെ അടുത്ത് ഞാന്‍ നിന്നെ വിളിക്കാറില്ല എന്നൊന്നും പറയല്ലട്ടോ ഞാന്‍ വിളിക്കാറുണ്ടെന്ന് പറയാന്‍ പറ്റും ഓക്കേ ഞാന്‍ നിന്നെ വിളിക്കാറ ഉണ്ടെന്ന് മാത്രമേ പറയാ നീ ഉമ്മാ നിന്നെ രണ്ടു നേരം വിളിക്കുന്നുണ്ട് ഉമ്മാക്ക് അങ്ങനെ വിളിക്കാനും പറയാനും ആരും ഇല്ലാത്തകൊണ്ട് വിളിക്കുന്ന കൂടെ പറപ്പൊന്നുമില്ലല്ലോ ചേട്ടനോ അനിയത്തിയോ ചേച്ചിയോ അങ്ങനെ ആരുമില്ല അതുകൊണ്ടാണ് നിന്നെ ഇപ്പോ നിന്നെ ഭയങ്കര ഇഷ്ടമാണ് ആ മരണം വരണ്ട ട്ടോ ഇഷ്ടം ഇന്‍ഷാ അള്ളാട്ടെ ഗുഡ് നൈറ്റ്
മനപ്പുറം വിളിക്കാത്ത അത് ഞാന്‍ മനപ്പുറം വിളിക്കാത്തത് ഒന്നുമല്ല കേട്ടോ എന്റെ കൂടെ ഫുള്‍ ടൈം ഗര്‍ഫ് ഉണ്ട് ഞാന്‍ ഫുള്‍ ടൈം വീട്ടില്‍ ഞാന്‍ നോമ്പായിട്ട് അങ്ങനെ പുറത്തേക്ക് ഇറങ്ങാറില്ല പിന്നെ എവിടെ പോയാലും എന്റെ കൂടെ അവള്‍ ഉണ്ടായിരുന്നു ഞാന്‍ ഒറ്റക്ക് പുറത്തേക്ക് ഇറങ്ങിയിട്ടില്ല നോമ്പായിട്ട് വീട്ടില്‍ തന്നെയാണ് അതുകൊണ്ടാണ് വിളിക്കാത്തെ പിന്നെ വേറെ പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നുമില്ല വീട്ടില്‍ തന്നെ ഇരിപ്പുണ് പരിപാടികളൊക്കെ കുറവാണ് അതുകൊണ്ടാ വിളിക്കാത്തെ ഓക്കേ നോമ്പ് പറയുമ്പോള്‍ സംസാരിക്കാം. ഞാന്‍ വിളിച്ചായിരുന്നു അവിടെ എടുത്തില്ല. അതുകൊണ്ട് മെസ്സേജ് ഉമ്മ എന്റെ അടുത്ത് ഇപ്പോ ഒന്ന് പറഞ്ഞു. അല്ല വേറു. അപ്പോ ഞാന്‍ അയ്യോ അങ്ങനെയൊന്നും വിചാരിക്കില്ല. നമ്മള്‍ പിന്നെ കല്യാണം കഴിച്ചിട്ട് മാറിയിട്ടൊന്നുമല്ല. ഞാന്‍ നിന്റെ അടുത്തല്ല ഇത് നമ്മള അഡ്ജസ്റ്റ് ചെയ്തു പോകണ്ട ജീവിതം. അല്ലെങ്കില്‍ പിന്നെ മുന്നോട്ട് പോകല്ല. ഓക്കേ മനസ്സിലാക്കാന്‍ പറ്റുമെന്ന് വിചാരിക്കുന്നത്. പിന്നെ ഞാന്‍ നല്ല തിരക്കാണ്. ഞാന്‍ ജിമ്മിന്റെ പണി എടുക്കുന്നത് ഓടി പണി നടക്കുകയാണ്. ഫുള്‍ അങ്ങോട്ടും കോട്ടത്തിലാണ്. അതുകൊണ്ടാണ് പിന്നെ ഞാന്‍ എനിക്കറിയില്ല നീ ഉറങ്ങുാണോ നാട്ടിലല്ലോ സൗദിയിലല്ലേ അതുകൊണ്ടാണ് ഞാന്‍ വിളിക്കാത്ത എനിക്ക് നീ മെസ്സേജ് അയക്കാറില്ല പിന്നെ ഞാന്‍ എന്തിനാ എപ്പോഴും അയച്ചിട്ട് അയക്കാത്താണ്.
പരാതിക്കാരിയാണ് തന്നില്‍ നിന്നും പണം വാങ്ങിയതെന്ന് പറഞ്ഞ ഷിയാസിന്റെ ആരോപണങ്ങള്‍ തള്ളുന്ന ഓഡിയോ സന്ദേശങ്ങള്‍ നേരത്തെ അവര്‍ പുറത്തുവിട്ടിരുന്നു. എല്ലാക്കാലത്തും ഒപ്പമുണ്ടാകും എന്ന ഉറപ്പും സ്ത്രീയ്ക്ക് നല്‍കുന്നുണ്ട്. യുവതിയുടെ പരാതിയില്‍ ഷിയാസ് കരീമിനെതിരെ സാമ്പത്തിക വഞ്ചനയ്ക്കും ലൈംഗിക ചൂഷണത്തിനുമാണ് കേസെടുത്തത്. ഇവര്‍ തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ തെളിവുകളും യുവതി പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച് ഷിയാസ് വീണ്ടും രംഗത്തെത്തിയിരുന്നു. വ്യാജ പരാതിയാണെന്നും സത്യം മറനീക്കി പുറത്തു വരുമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ഷിയാസ് പറഞ്ഞിരുന്നു.
