
ന്യൂ ഡൽഹി : 2026 എഎഫ്സി അണ്ടർ 17 ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടൂർണമെന്റിനുള്ള 23 അംഗ സംഘത്തിനെയാണ് പരിശീലകൻ ബിബിയാനോ ഫെർണാണ്ടസ് പ്രഖ്യാപിച്ചത്. മെയ് 5 മുതൽ സൗദി അറേബ്യയിലാണ് മത്സരം നടക്കുന്നത്. ടീമിൽ ഇടം പിടിച്ച് മഞ്ചേരിക്കാരൻ ഇന്ദ്രൻ റാണാ മഗർ. നേപ്പാളീസ് മാതാപിതാക്കൾക്ക് പിറന്ന ഇന്ദ്ര ജനിച്ചതും വളർന്നതും കേരളത്തിലാണ്.
ഗ്രൂപ്പ് ഡിയിൽ ആസ്‌ട്രേലിയ, ഉസ്‌ബേകിസ്താൻ ടീമുകൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഗ്രൂപ്പിലെ നാലാമത്തെ ടീമായ ഉത്തര കൊറിയ ടൂർണമെന്റിൽ നിന്ന് പിന്മാറിയതോടെ മൂന്ന് ടീമുള്ള ഗ്രൂപ്പായി മാറി. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനായാൽ ക്വാർട്ടർ ഫൈനലിലേക്കും അതോടൊപ്പം 2026 ഫിഫ അണ്ടർ 17 ലോകകപ്പിന് യോഗ്യതയും ഉറപ്പുവരുത്താനാകും.
മുഴുവൻ ടീം
ഗോൾകീപ്പർമാർ
അലോക് നിഷാദ്, മാനഷ്ജ്യോതി ബറുവ, രാജ്‌രൂപ് സർക്കാർ.
ഡിഫൻഡർമാർ
അഭിഷേക് കുമാർ മോണ്ടൽ, ഇന്ദ്ര റാണ മഗർ, കൊറൗ മെയ്തേയ് കൊന്തൗജം, ലോംസാങ്‌സുവാല, ലെസ്വിൻ റെബെലോ, എംഡി ഐമാൻ ബിൻ, ശുഭം പൂനിയ.
മിഡ്ഫീൽഡർമാർ
ദലാൽമുവോൺ ഗാങ്ടെ, ഡെന്നി സിംഗ് വാങ്ഖേം, ഡയമണ്ട് സിങ് തോക്ചോം, മൂസ ആഷിഖ് സോഫി, നിതീഷ്‌കുമാർ മെയ്തേയ് യെങ്‌ഖോം.
ഫോർവേഡുകൾ
ആദിൽ അമൻ എ, അസ്ലാൻ ഷാ കെഎച്ച്, ഗുൻലീബ വാങ്ഖൈരാക്പം, ഹീരംഗൻബ സെറാം, റഹാൻ അഹമ്മദ്, രാജ് സിംഗ് വാഹെങ്‌ബാം, വാഷിംഗ്ടൺ സിംഗ് ഗാംഗ്‌ഗോം, യുവരാജ് കദം.
മത്സരക്രമം
മെയ് 6: ഇന്ത്യ vs ഓസ്‌ട്രേലിയ – രാത്രി 9:30 (IST)
മെയ് 10: ഇന്ത്യ vs ഉസ്ബെക്കിേസ്താൻ – രാത്രി 10:30 (IST)

