BoolokamBoolokam
ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം; ബെംഗളൂരുവിനെ തകർത്തത് നാല് വിക്കറ്റിന്

ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം; ബെംഗളൂരുവിനെ തകർത്തത് നാല് വിക്കറ്റിന്

M
MediaOneSource Link

അഹമ്മദാബാദ്: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാല് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. ആർസിബി ഉയർത്തിയ 156 റൺസ് ലക്ഷ്യം 15.5 ഓവറിൽ ഗുജറാത്ത് മറികടന്നു. 2026 ഐപിഎൽ സീസണിലെ ബെംഗളൂരുവിന്റെ മൂന്നാമത്തെ തോൽവിയാണിത്

ഗുജറാത്ത് ടൈറ്റൻസിനായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ജോസ് ബട്ട്ലറും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. 18 പന്തിൽ നാല് ഫൊറും മൂന്ന് സിക്‌സും പറത്തി 43 റൺസാണ് ഗിൽ സ്കോർ ചെയ്തത്. 19 പന്തിൽ 39 റൺസാണ് ബട്ട്ലറുടെ സമ്പാദ്യം. രാഹുൽ തെവാത്യ(17 പന്തിൽ 27), ജേസൺ ഹോൾഡർ (10 പന്തിൽ 12) എന്നിവരും മെച്ചപ്പെട്ട രീതിയിൽ ബാറ്റ് വീശി. ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റുകളുമായി തിളങ്ങി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 19.2 ഓവറിൽ 155 റൺസിൽ ഓൾഔട്ടായി. 24 പന്തിൽ അഞ്ച് ഫൊറും രണ്ട് സിക്‌സും പറത്തി 40 റൺസ് സ്കോർ ചെയ്ത ദേവ്ദത്ത് പടിക്കലാണ് ബെംഗളൂരു നിരയിലെ ടോപ് സ്‌കോറർ. 13 പന്തിൽ 28 റൺസ് നേടിയ വിരാട് കൊഹ്‌ലിയും 15 പന്തിൽ 15 റൺസ് നേടിയ ഭുവനേശ്വർ കുമാറും ബെംഗളുരുവിന്റെ ചുരുങ്ങിയ സ്കോറിലേക്ക് സംഭാവനകൾ നൽകി. പന്തുകൊണ്ട് ഉറഞ്ഞാടിയ ഗുജറാത്ത് ടൈറ്റൻസ് ബൗളിങ് അറ്റാക്കിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ അർഷദ് ഖാൻ ആണ് മികച്ച പ്രകടനം പുറത്തെടുത്തത്. ജേസൺ ഹോൾഡറും റാഷിദ് ഖാനും രണ്ട് വീതം വിക്കറ്റുകൾ നേടിയപ്പോൾ, കാഗീസോ റബാഡയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും നേടി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!