BoolokamBoolokam
സഞ്ജുവിന്റെ പേരിൽ പുതിയ റെക്കോർഡ്; ഇക്കുറി മറികടന്നത് സുരേഷ് റെയ്‌നയുടെ പേരിലുള്ള റെക്കോർഡ്

സഞ്ജുവിന്റെ പേരിൽ പുതിയ റെക്കോർഡ്; ഇക്കുറി മറികടന്നത് സുരേഷ് റെയ്‌നയുടെ പേരിലുള്ള റെക്കോർഡ്

M
MediaOneSource Link

ചെന്നൈ: ഐപിഎല്ലിൽ 5000 റൺസെന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ട് മലയാളി താരം സഞ്ജു സാംസൺ. ഞായറാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് താരം ഈ നേട്ടം കൈവരിക്കുന്നത്. ഐപിഎൽ കരിയറിൽ 180 ഇന്നിങ്‌സുകൾ കളിച്ചിട്ടുള്ള താരം 3555 പന്തുകളിൽ നിന്നാണ് 5000 റൺസ് മറികടന്നത്. ഇതോടെ നേട്ടം കൈവരിക്കുന്ന വേഗമേറിയ ഇന്ത്യൻ താരമാറി മാറി സഞ്ജു.

2013ൽ രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച സഞ്ജു റോയൽസിന് പുറമെ ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്‌സ് ടീമുകൾക്കായി കളിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസിന് വിലക്ക് ഏർപ്പെടുത്തിയ വർഷങ്ങളിലാണ് സഞ്ജു ഡൽഹി ജേഴ്‌സിയിൽ കളിച്ചത്. അഞ്ച് സെഞ്ച്വറികളും 31 അർദ്ധ സെഞ്ച്വറിയുമായി സഞ്ജുവിന്റെ ഇതുവരെയുള്ള സമ്പാദ്യം. നിലവിലെ സീസണിൽ ചെന്നൈക്കായി രണ്ട് തവണ മലയാളി താരം സെഞ്ച്വറി കുറിച്ചിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈയിലും മുംബൈ ഇന്ത്യൻസിനെതിരെ വാങ്കടെയിലുമായിരുന്നു രണ്ട് സെഞ്ച്വറികളും. രണ്ട് മത്സരങ്ങളിലും ചെന്നൈ വിജയിക്കുകയും ചെയ്തു.�

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സഞ്ജുവിന്റെ പേരിൽ പുതിയ റെക്കോർഡ്; ഇക്കുറി മറികടന്നത് സുരേഷ് റെയ്‌നയുടെ പേരിലുള്ള റെക്കോർഡ് - MediaOne | Boolokam