
കോഴിക്കോട്: തെരഞ്ഞെടുപ്പ് ചൂടും, പോരാട്ടവും കഴിഞ്ഞു, ജനാധിപത്യമഹോത്സവത്തിന് കൊടിയിറങ്ങി, ജനം വിധിയെഴുതി കഴിഞ്ഞു. ഇനി മേയ് നാലിനായുള്ള കാത്തിരിപ്പിലാണ് ഏവരും. അന്നറിയാം, കൃത്യമായി ഓരോ മുന്നണികളും എത്ര സീറ്റ് നേടുമെന്ന്. ആര് ഭരണ നേതൃത്വം ഏറ്റെടുക്കും ആര് പ്രതിപക്ഷത്തെ നയിക്കുമെന്ന്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ സീറ്റ് പ്രവചിച്ച് സമ്മാനം നേടാൻ അവസരമൊരുക്കിയിരിക്കുകയാണ് മീഡിയവൺ.
പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും മീഡിയവൺ ഇലക്ഷൻ പ്രെഡിക്ഷൻ മത്സരത്തിൽ പങ്കെടുക്കാം. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നിങ്ങനെ മൂന്ന് മുന്നണികളിൽ ആരെല്ലാം എത്ര സീറ്റുകൾ നേടുമെന്ന് കൃത്യമായി പ്രവചിക്കുന്നവർക്ക് 50,000 രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. വിജയികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 10 പേർക്കായിരിക്കും സമ്മാനം. മീഡിയവൺ വെബ്സൈറ്റ് സന്ദർശിച്ച് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മെയ് മൂന്നിന് രാത്രി 10 മണി വരെ മത്സരത്തിൽ പങ്കെടുക്കാം.
സീറ്റുറപ്പിച്ചാൽ സമ്മാനം!
മെയ് 4- ലെ തെരെഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിക്കൂ, സമ്മാനങ്ങൾ നേടൂ.www.mediaoneonline.com സംഘടിപ്പിക്കുന്ന ഇലക്ഷൻ പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ സന്ദർശിക്കുക:https://prediction.mediaoneonline.com

