BoolokamBoolokam
'ഒരു 15 വയസ്സുകാരനെ കണ്ട് ഞാൻ ഇത്രയധികം ഭയന്നിട്ടില്ല' വൈഭവിനെ കുറിച്ച് കിവി പേസർ കൈൽ ജെയ്മിസൺ

'ഒരു 15 വയസ്സുകാരനെ കണ്ട് ഞാൻ ഇത്രയധികം ഭയന്നിട്ടില്ല' വൈഭവിനെ കുറിച്ച് കിവി പേസർ കൈൽ ജെയ്മിസൺ

M
MediaOneSource Link

ജയ്‌പൂർ: യുവ സെൻസേഷൻ ബാറ്റർ വൈഭവ് സുര്യവൻഷിയെ നേരിട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കിവി പേസർ കൈൽ ജെയ്മിസൺ. മത്സരത്തിൽ വൈഭവിന്റെ വിക്കറ്റ് വീഴ്ത്തിയതും കിവി താരമാണ്. ആദ്യ പന്തിൽ ജെയ്മിസനെ ബൗണ്ടറി കടത്തിയ വൈഭവ് പക്ഷെ രണ്ടാം പന്തിൽ പുറത്തായി. നാല് റൺസ് മാത്രമായിരുന്നു താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. സീസണിൽ രണ്ടാം തവണയാണ് രാജസ്ഥാൻ ഓപണർ രണ്ടക്കം കാണാതെ പുറത്തായത്.

'എന്റെ ജീവിതത്തിൽ ഇതുവരെ 15 വയസ്സുള്ള ഒരു കുട്ടിയെ കണ്ട് ഞാൻ ഇത്രയധികം ഭയപ്പെട്ടിട്ടില്ല. എങ്കിലും, മത്സരത്തിന് മുന്നോടിയായി ഞങ്ങൾ ചില പദ്ധതികൾ തയ്യാറാക്കിയിരുന്നു. അത് ഫലം കണ്ടതിൽ സന്തോഷമുണ്ട്.' കിവി പേസർ പറഞ്ഞുവെച്ചു. ഐപിഎൽ അവരുടെ വെബ്‌സൈറ്റിൽ പങ്കുവെച്ച വീഡിയോയിലാണ് താരം ഇങ്ങനെ പറഞ്ഞത്.

രാജസ്ഥാൻ റോയൽസിനെതിരെ അവർ പുറത്തെടുത്ത പ്ലാനിനെക്കുറിച്ചും ജെയ്മിസൺ വിഡിയോയിൽ പറഞ്ഞു. അപകടകാരികളായ രണ്ട് ഓപ്പണർമാരെ പുറത്തക്കുകയായിരുന്നു അവരുടെ പ്ലാൻ.

'രാജസ്ഥാൻ ടീമിനെ നോക്കുന്ന മിക്ക ടീമുകളെ സംബന്ധിച്ചും, അവരുടെ ആദ്യ രണ്ട് ബാറ്റർമാരാണ് അവർക്ക് മികച്ച തുടക്കം നൽകുന്നത്. സ്റ്റാർക്കിന് ഒരു വിക്കറ്റ് ലഭിച്ചത് ഉയർന്ന ഫുൾ ടോസിലൂടെയാണ്, എനിക്ക് ഒരു യോർക്കറിലൂടെയും. നേരത്തെ തന്നെ വിക്കറ്റുകൾ വീഴ്ത്താനും പവർപ്ലേയിലെ റണ്ണൊഴുക്ക് ഒരളവുവരെ നിയന്ത്രിക്കാനും സാധിച്ചതിൽ സന്തോഷമുണ്ട്" എന്ന് കിവി പേസർ പറഞ്ഞു.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 226 റൺസ് ലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കേ ഡൽഹി ക്യാപിറ്റൽസ് മറികടന്നു. കെഎൽ രാഹുലും പാത്തും നിസ്സങ്കയും അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി. അതെ സമയം മൂന്ന് വിക്കറ്റുകളുമായി ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മിച്ചൽ സ്റ്റാർക്. നാല് ഓവറിൽ 48 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് കൈൽ ജെയ്മിസൺ നേടിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!