BoolokamBoolokam
'പെരസിന് മൗറീന്യോ മതി'; പോർച്ചുഗീസ് പരിശീലകനെ തിരികെയെത്തിക്കാൻ റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ്

'പെരസിന് മൗറീന്യോ മതി'; പോർച്ചുഗീസ് പരിശീലകനെ തിരികെയെത്തിക്കാൻ റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ്

M
MediaOneSource Link

മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകനായി ഹോസെ മൗറീന്യോയെ കൊണ്ടുവരാനൊരുങ്ങി പ്രസിഡന്റ ഫ്ലോറന്റീനോ പെരസ്. പ്രമുഖ മാധ്യമമായ ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകനാകാൻ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് കണ്ടുവെച്ചിരിക്കുന്നത് ഹോസെ മൗറീന്യോയെയാണ്. റയലിൽ നിലവിലെ അവസ്ഥയിൽ നിന്ന് പിടിച്ചുകയറ്റാൻ ഉചിതമായ പരിശീലകൻ മൗറീന്യോയാണ് എന്നാണ് പെരസ് വിശ്വസിക്കുന്നത്.

നേരത്തെ 2010-13 കാലഘട്ടത്തിൽ റയൽ പരിശീലകനായിരുന്ന മൗറീന്യോ ടീമിനെ ഒരു ലാലിഗ കിരീട വിജയം നേടി കൊടുത്തു. പെരസ് റയലിൽ നടത്തതാണ് ഉദ്ദേശിക്കുന്ന പുനർനിർമാണത്തിൽ മൗറീന്യോക്ക് വലിയ പങ്കുണ്ടാകും. നിലവിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയുമായി കരാറിലുള്ള മൗറീന്യോക്ക് മൂന്ന് മില്യൺ യുറോസിന്റെ റിലീസ് ക്ലോസ് ഉള്ളതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സീസന്റെ അവസാനത്തോടെ അൽവാരോ അർബലോവ റയൽ പരിശീലക സ്ഥാനം ഒഴിയും എന്ന വാർത്ത വന്നിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!