
ന്യൂ ഡൽഹി: ഒളിമ്പ്യൻ ഷൂട്ടർ മനു ഭാക്കാറിനോട് കൗമാര ക്രിക്കറ്റ് താരം വൈഭവ് സുര്യൻഷിയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചതിന് റിപോർട്ടർക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. ഡൽഹിയിൽ നടന്ന നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 75-ാം വാർഷിക ആഘോഷങ്ങൾക്കിടെയാണ് സംഭവം. റിപ്പോർട്ടറുടെ ചോദ്യത്തിന് കൃത്യമായ മറുപടിയും മനു ഭാക്കർ നൽകി.
ഒരു താരത്തിന് നൽകുന്ന മെന്റർഷിപ് നല്ലതാനാണെങ്കിൽ, ചുറ്റുമുള്ള ആളുകൾ നല്ലതാണെങ്കിൽ പ്രായം വെറും സംഖ്യ മാത്രമാണ്. കഴിവിന് പ്രായം ഒരു ബാധകമല്ല. നല്ല കാര്യങ്ങൾ 60 വയസ്സിലും ആറ് വയസ്സിലും നടക്കാം. ശരിയായ മാർഗനിർദേശങ്ങൾ നൽകിയാൽ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയമായി വൈഭവ് മാറും' മനു ഭാക്കർ മറുപടി നൽകി.
എന്നാൽ ആ ചോദ്യം മനു ഭാക്കറുടെ നേട്ടങ്ങളെ അവഗണിക്കുന്നവിധമെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകളുടെ പക്ഷം. കെകെആറിന്റെ�മുൻ ടീം ഡിറ്റക്ടർ ജോയ് ഭട്ടചാര്യയും ഈ വിഷയത്തിൽ പ്രതികരിച്ചു. "അവർ ഒരു ഒളിമ്പിക് മെഡൽ ജേതാവാണ്. അവരോട് വൈഭവിനെക്കുറിച്ച് ചോദിക്കുന്നത് അവരുടെ കരിയറിനോടും കായിക ഇനത്തോടും ചെയ്യുന്ന അനീതിയാണ്. തിരിച്ച് വൈഭവ് സൂര്യവൻഷിയോട് മനു ഭാകറിനെക്കുറിച്ച് ഇത്തരത്തിൽ ആരെങ്കിലും ചോദിക്കുമോ?" എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഭാരതത്തിലെ കായിക സംസ്‌കാരത്തിൽ ക്രിക്കറ്റിന് ലഭിക്കുന്ന അമിത പ്രാധാന്യം മറ്റ് കായിക താരങ്ങളുടെ തിളക്കം കുറയ്ക്കാൻ കാരണമാകുന്നുവെന്നും, മാധ്യമങ്ങൾ ഇത്തരം രീതികൾ ഒഴിവാക്കണമെന്നും നിരവധി ആരാധകർ അഭിപ്രായപ്പെട്ടു.

